Link to home pageLanguagesLink to all Bible versions on this site
15
യഹോവയുടെ കൂടാരത്തിൽ ആര്‍ പാർക്കും?
ദാവീദിന്‍റെ ഒരു സങ്കീർത്തനം.
 
1 യഹോവേ, അങ്ങേയുടെ കൂടാരത്തിൽ ആര്‍ പാർക്കും?
അവിടുത്തെ വിശുദ്ധപർവ്വതത്തിൽ ആര്‍ വസിക്കും?
 
2 നിഷ്കളങ്കനായി നടന്ന് നീതി പ്രവർത്തിക്കുകയും
ഹൃദയപൂർവ്വം സത്യം സംസാരിക്കുകയും ചെയ്യുന്നവൻ.
3 നാവുകൊണ്ട് ഏഷണി പറയാതെയും
തന്‍റെ കൂട്ടുകാരന് ദോഷം ചെയ്യാതെയും
കൂട്ടുകാരന് അപമാനം വരുത്താതെയും ഇരിക്കുന്നവൻ;
4 വഷളനെ നിന്ദ്യനായി എണ്ണുകയും
യഹോവാഭക്തന്മാരെ ബഹുമാനിക്കുകയും ചെയ്യുന്നവൻ;
സത്യംചെയ്തിട്ട് നഷ്ടം വന്നാലും വാക്കു മാറാത്തവൻ;
5 തന്‍റെ ദ്രവ്യം പലിശയ്ക്കു കൊടുക്കാതെയും
കുറ്റമില്ലാത്തവന് വിരോധമായി കൈക്കൂലി വാങ്ങാതെയും ഇരിക്കുന്നവൻ;
 
ഇങ്ങനെ ചെയ്യുന്നവൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല.

<- സങ്കീർത്തനങ്ങൾ 14സങ്കീർത്തനങ്ങൾ 16 ->