3 യെഹൂദാരാജാവായ സിദെക്കീയാവ് ഇങ്ങനെ പറഞ്ഞുകൊണ്ട് യിരെമ്യാവിനെ കാരാഗൃഹത്തിൽ അടച്ചിട്ടു, “നീ ഇങ്ങനെ എന്തുകൊണ്ട് പ്രവചിക്കുന്നു? നീ പറയുന്നു: ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, ഞാൻ ഈ നഗരത്തെ ബാബേൽരാജാവിന്റെ കൈയിൽ ഏൽപ്പിക്കും; അദ്ദേഹം അതിനെ പിടിച്ചടക്കും. 4 യെഹൂദാരാജാവായ സിദെക്കീയാവ് ബാബേല്യരുടെ[a] കൈയിൽനിന്ന് രക്ഷപ്പെടുകയില്ല; അദ്ദേഹം തീർച്ചയായും ബാബേൽരാജാവിന്റെ കൈയിൽ ഏൽപ്പിക്കപ്പെടും. അയാൾ അദ്ദേഹത്തോടു മുഖാമുഖമായി; സ്വന്തം കണ്ണിനാൽ കണ്ടുകൊണ്ട് സംസാരിക്കും. 5 അദ്ദേഹം സിദെക്കീയാവിനെ ബാബേലിലേക്കു കൊണ്ടുപോകും ഞാൻ അവന്റെ കാര്യം പരിഗണിക്കുന്നതുവരെയും അവൻ അവിടെ ആയിരിക്കും, എന്ന് യഹോവ പ്രഖ്യാപിക്കുന്നു. നിങ്ങൾ ബാബേല്യർക്കെതിരേ യുദ്ധം ചെയ്താലും ജയിക്കുകയില്ല.’ ”
6 യിരെമ്യാവ് ഇപ്രകാരം പ്രസ്താവിച്ചു: “യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: 7 ഇതാ, നിന്റെ പിതൃസഹോദരനായ ശല്ലൂമിന്റെ മകൻ ഹനമെയേൽ നിന്റെ അടുക്കൽവന്ന്, ‘അനാഥോത്തിലുള്ള എന്റെ നിലം നീ വിലയ്ക്കു വാങ്ങുക. അതു വീണ്ടെടുക്കുന്നതിന് അവകാശവും ഉത്തരവാദിത്വവുമുള്ള ഏറ്റവും അടുത്ത ബന്ധു നീയാണ്,’ എന്നു പറയും.
8 “അതിനുശേഷം, യഹോവയുടെ വചനപ്രകാരം എന്റെ പിതൃസഹോദരന്റെ മകനായ ഹനമെയേൽ എന്റെ അടുക്കൽ കാവൽപ്പുരമുറ്റത്തു വന്ന് എന്നോടു പറഞ്ഞു: ‘ബെന്യാമീൻദേശത്ത് അനാഥോത്തിലുള്ള എന്റെ നിലം വാങ്ങുക. നിനക്ക് അതു വാങ്ങുന്നതിനുള്ള അവകാശമുണ്ട്. വീണ്ടെടുപ്പവകാശം നിനക്കാണുള്ളത്. നീ നിനക്കുവേണ്ടി അതു വാങ്ങുക.’
13 “അവരുടെ സാന്നിധ്യത്തിൽ ഞാൻ ബാരൂക്കിനോട് ഇപ്രകാരമുള്ള നിർദേശങ്ങളും നൽകി: 14 ‘ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മുദ്രയിട്ട ഈ വിലയാധാരവും ഈ പകർപ്പും വാങ്ങി ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കേണ്ടതിന് അവ ഒരു മൺപാത്രത്തിലാക്കി വെക്കുക. 15 ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: വീടുകളും നിലങ്ങളും മുന്തിരിത്തോപ്പുകളും ഈ ദേശത്ത് ഇനിയും വിലയ്ക്കു വാങ്ങപ്പെടും.’
16 “ആധാരം നേര്യാവിന്റെ മകനായ ബാരൂക്കിന്റെ പക്കൽ കൊടുത്തശേഷം ഞാൻ യഹോവയോട് ഇപ്രകാരം പ്രാർഥിച്ചു.
26 അപ്പോൾ യിരെമ്യാവിന് ഇപ്രകാരം യഹോവയുടെ അരുളപ്പാടുണ്ടായി: 27 “ഇതാ, ഞാൻ സകലമനുഷ്യരുടെയും ദൈവമായ യഹോവ ആകുന്നു. എനിക്ക് അസാധ്യമായി വല്ലതും ഉണ്ടോ? 28 അതിനാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ ഈ നഗരം ബാബേല്യരുടെ കൈയിലും ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയിലും ഏൽപ്പിക്കാൻ പോകുന്നു. അദ്ദേഹം അതിനെ പിടിച്ചടക്കും. 29 ഈ നഗരത്തെ ആക്രമിക്കുന്ന ബാബേല്യർ കടന്നുകയറി ഇവിടം അഗ്നിക്കിരയാക്കും; ജനങ്ങൾ എന്നെ കോപിപ്പിക്കാനായി മേൽക്കൂരകളിൽവെച്ച് ബാലിനു ധൂപംകാട്ടുകയും അന്യദേവതകൾക്കു പാനീയബലി അർപ്പിക്കുകയും ചെയ്തിരുന്ന വീടുകളോടൊപ്പം അതിനെ ചുട്ടു നശിപ്പിക്കും.
30 “ഇസ്രായേൽജനവും യെഹൂദാജനവും തങ്ങളുടെ ബാല്യംമുതൽ എന്റെ ദൃഷ്ടിയിൽ തിന്മമാത്രം ചെയ്തുപോന്നു. ഇസ്രായേൽജനം തങ്ങളുടെ കൈകളുടെ പ്രവൃത്തികളാൽ എന്നെ പ്രകോപിപ്പിക്കുകമാത്രമാണ് ചെയ്തിട്ടുള്ളത്, എന്ന് യഹോവ അരുളിച്ചെയ്യുന്നു. 31 ഈ നഗരം അവർ അതിനെ പണിത നാൾമുതൽ ഇന്നുവരെയും, ഞാൻ അതിനെ എന്റെ മുമ്പിൽനിന്ന് നീക്കിക്കളയുംവിധം എന്റെ കോപത്തെയും ക്രോധത്തെയും ജ്വലിപ്പിക്കുകമാത്രമേ ചെയ്തിട്ടുള്ളൂ. 32 അവർ ചെയ്ത എല്ലാ ദുഷ്ടതകളിലൂടെയും, ഇസ്രായേൽജനവും യെഹൂദാജനവും എന്നെ പ്രകോപിപ്പിച്ചിരിക്കുന്നു. അവരും അവരുടെ രാജാക്കന്മാരും നേതാക്കന്മാരും പുരോഹിതന്മാരും പ്രവാചകന്മാരും യെഹൂദാജനവും ജെറുശലേംനിവാസികളുംതന്നെ. 33 അവർ തങ്ങളുടെ മുഖമല്ല, പുറംതന്നെ എങ്കലേക്കു തിരിച്ചിരിക്കുന്നു. ഞാൻ അവരെ വീണ്ടും വീണ്ടും ഉപദേശിച്ച് പഠിപ്പിച്ചിട്ടും അവർ കേൾക്കുകയോ ഉപദേശം കൈക്കൊള്ളുകയോ ചെയ്തില്ല. 34 എന്നാൽ എന്റെ നാമം വഹിക്കുന്ന എന്റെ ആലയത്തെ അശുദ്ധമാക്കാൻ അവർ മ്ലേച്ഛവിഗ്രഹങ്ങളെ അതിൽ പ്രതിഷ്ഠിച്ചു. 35 തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും മോലെക്കിനുവേണ്ടി അഗ്നിപ്രവേശം ചെയ്യിക്കേണ്ടതിന് അവർ ബെൻ-ഹിന്നോം താഴ്വരയിൽ ബാൽദേവനുവേണ്ടി ക്ഷേത്രങ്ങൾ പണിയിച്ചു. ഈ മ്ലേച്ഛതകൾ ചെയ്ത് യെഹൂദയെക്കൊണ്ടു പാപം ചെയ്യിക്കാൻ ഞാൻ അവരോടു കൽപ്പിച്ചിട്ടില്ല; ആ കാര്യം എന്റെ മനസ്സിൽ തോന്നിയിട്ടുമില്ല.
36 “അതിനാൽ, ‘വാൾ, ക്ഷാമം, മഹാമാരി എന്നിവയാൽ ബാബേൽരാജാവിന്റെ കൈയിൽ ഏൽപ്പിക്കപ്പെടും,’ എന്നു നിങ്ങൾ പറയുന്ന ഈ നഗരത്തെപ്പറ്റി ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. 37 ഉഗ്രകോപത്തോടും മഹാക്രോധത്തോടും നാടുകടത്തിയിരിക്കുന്ന സകലദേശങ്ങളിൽനിന്നും അവരെ കൂട്ടിച്ചേർക്കും; ഞാൻ അവരെ ഈ സ്ഥലത്തേക്കു തിരിച്ചു വരുത്തി ഇവിടെ സുരക്ഷിതരായി പാർപ്പിക്കും. 38 അവർ എന്റെ ജനവും ഞാൻ അവർക്കു ദൈവവും ആയിരിക്കും. 39 അവരുടെ നന്മയ്ക്കും അവരുടെശേഷം അവരുടെ മക്കളുടെ നന്മയ്ക്കുമായി അവർ എപ്പോഴും എന്നെ ഭയപ്പെടേണ്ടതിന് ഞാൻ അവർക്ക് ഹൃദയത്തിലും പ്രവൃത്തിയിലും ഐക്യംനൽകും. 40 ഞാൻ അവരുമായി ശാശ്വതമായ ഒരു ഉടമ്പടി ചെയ്യും: അവർ എന്നെവിട്ടു പിന്മാറാതിരിക്കേണ്ടതിന്, അവർക്കു ചെയ്യുന്ന നന്മകൾക്കൊന്നും ഞാൻ മുടക്കംവരുത്തുകയില്ല, എന്നെ ഭയപ്പെടുന്നതിന് ഞാൻ അവർക്ക് പ്രചോദനംനൽകും. 41 അവർക്കു നന്മ ചെയ്യേണ്ടതിന് ഞാൻ അവരിൽ സന്തോഷിക്കും. ഞാൻ പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടെ നിശ്ചയമായും അവരെ ഈ ദേശത്തു നടും.
42 “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ ജനത്തിന്റെമേൽ ഈ അനർഥമെല്ലാം വരുത്തിയതുപോലെതന്നെ, ഞാൻ വാഗ്ദാനം ചെയ്യുന്ന എല്ലാ നന്മയും ഞാൻ അവർക്കു നൽകും. 43 മനുഷ്യനോ മൃഗമോ ശേഷിച്ചിട്ടില്ലാത്ത ഒരു ശൂന്യസ്ഥലമെന്നും ബാബേല്യരുടെ കൈയിൽ ഏൽപ്പിക്കപ്പെട്ടതെന്നും നീ പറയുന്ന ഈ ദേശത്ത് ജനം ഒരിക്കൽക്കൂടി നിലങ്ങൾ വിലയ്ക്കു വാങ്ങും. 44 ബെന്യാമീൻദേശത്തും ജെറുശലേമിനു ചുറ്റുമുള്ള ഗ്രാമങ്ങളിലും യെഹൂദാപട്ടണങ്ങളിലും മലനാട്ടിലെ പട്ടണങ്ങളിലും പശ്ചിമഭാഗത്തെ കുന്നിൻപ്രദേശത്തെ പട്ടണങ്ങളിലും ദക്ഷിണദേശത്തെ[c] നഗരങ്ങളിലും ആളുകൾ നിലങ്ങൾ വിലയ്ക്കു വാങ്ങുകയും ആധാരത്തിൽ ഒപ്പും മുദ്രയും വെക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യും. അവരുടെ പ്രവാസികളെ ഞാൻ മടക്കിവരുത്തും, എന്ന് യഹോവയുടെ അരുളപ്പാട്.”
<- യിരെമ്യാവ് 31യിരെമ്യാവ് 33 ->