ദിനവൃത്താന്തം: ഒന്നാംപുസ്തകം
1
ആദാംമുതൽ അബ്രാഹാംവരെയുള്ള ചരിത്രരേഖകൾ
നോഹയുടെ പുത്രന്മാർവരെ
1 ആദാം, ശേത്ത്, ഏനോശ്,
2 കേനാൻ, മഹലലേൽ, യാരെദ്,
3 ഹാനോക്ക്, മെഥൂശെലാഹ്, ലാമെക്ക്,
നോഹ.
4 നോഹയുടെ പുത്രന്മാർ:[a] ശേം, ഹാം, യാഫെത്ത്.
യാഫെത്യർ
5 യാഫെത്തിന്റെ പുത്രന്മാർ:[b]
ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബാൽ, മേശെക്ക്, തീരാസ്.
6 ഗോമെരിന്റെ പുത്രന്മാർ:
അശ്കേനസ്, ദിഫാത്ത്,[c] തോഗർമാ.
7 യാവാന്റെ പുത്രന്മാർ:
എലീശാ, തർശീശ്, കിത്ത്യർ, റോദാന്യർ.
ഹാമ്യർ
8 ഹാമിന്റെ പുത്രന്മാർ:
കൂശ്, ഈജിപ്റ്റ്, പൂത്ത്, കനാൻ.
9 കൂശിന്റെ പുത്രന്മാർ:
സേബ, ഹവീലാ, സബ്താ, രാമാ, സബ്തെക്കാ.
രാമായുടെ പുത്രന്മാർ:
ശേബാ, ദേദാൻ.
10 കൂശ് നിമ്രോദിന്റെ പിതാവായിരുന്നു.[d]
നിമ്രോദ് ഭൂമിയിൽ ആദ്യത്തെ മല്ലനായ പോരാളിയായിത്തീർന്നു.
11 ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം,
12 പത്രൂസീം, കസ്ളൂഹീം, (ഇവരിൽനിന്നാണ് ഫെലിസ്ത്യർ ഉത്ഭവിച്ചത്) കഫ്തോരീം എന്നീ വംശങ്ങളുടെ ഉത്ഭവം ഈജിപ്റ്റിൽനിന്നായിരുന്നു.
13 കനാന്റെ പുത്രന്മാർ:
ആദ്യജാതനായ സീദോൻ,[e] ഹിത്യർ, 14 യെബൂസ്യർ, അമോര്യർ, ഗിർഗ്ഗശ്യർ, 15 ഹിവ്യർ, അർഖ്യർ, സീന്യർ, 16 അർവാദ്യർ, സെമാര്യർ, ഹമാത്യർ.
ശേമ്യർ
17 ശേമിന്റെ പുത്രന്മാർ:
ഏലാം, അശ്ശൂർ, അർപ്പക്ഷാദ്, ലൂദ്, അരാം,
അരാമിന്റെ പുത്രന്മാർ:[f]
ഊസ്, ഹൂൾ, ഗേഥെർ, മേശെക്ക്.
18 അർപ്പക്ഷാദ് ശേലഹിന്റെ പിതാവും
ശേലഹ് ഏബെരിന്റെ പിതാവുമായിരുന്നു.
19 ഏബെരിനു രണ്ടു പുത്രന്മാർ ജനിച്ചു:
ഒരുവന്റെ പേര് പേലെഗ്[g] എന്നായിരുന്നു; കാരണം, അവന്റെ കാലത്തായിരുന്നു ഭൂവാസികൾ വിഭജിക്കപ്പെട്ടത്. അവന്റെ സഹോദരന്റെ പേര് യോക്താൻ എന്നായിരുന്നു.
20 യോക്താന്റെ പുത്രന്മാർ:
അല്മോദാദ്, ശാലെഫ്, ഹസർമാവെത്ത്, യാരഹ്, 21 ഹദോരാം, ഊസാൽ, ദിക്ലാ, 22 ഓബാൽ,[h] അബീമായേൽ, ശേബാ, 23 ഓഫീർ, ഹവീലാ, യോബാബ് ഇവരെല്ലാവരും യോക്താന്റെ പുത്രന്മാർ ആയിരുന്നു.
24 ശേം, അർപ്പക്ഷാദ്,[i] ശേലഹ്
25 ഏബെർ, പേലെഗ്, രെയൂ
26 ശെരൂഗ്, നാഹോർ, തേരഹ്
27 അബ്രാം (അതായത്, അബ്രാഹാം).
അബ്രാഹാമിന്റെ കുടുംബം
28 അബ്രാഹാമിന്റെ പുത്രന്മാർ: യിസ്ഹാക്കും യിശ്മായേലും.
ഹാഗാർ വഴിക്കുള്ള പിൻഗാമികൾ
29 അവരുടെ പിൻഗാമികൾ ഇവരായിരുന്നു:
യിശ്മായേലിന്റെ ആദ്യജാതനായ നെബായോത്ത്, കേദാർ, അദ്ബെയേൽ, മിബ്ശാം, 30 മിശ്മാ, ദൂമാ, മസ്സാ, ഹദദ്, തേമാ, 31 യെതൂർ, നാഫീശ്, കേദെമാ.
ഇവരെല്ലാം യിശ്മായേലിന്റെ പുത്രന്മാരായിരുന്നു.
കെതൂറാവഴിയുള്ള പിൻഗാമികൾ
32 അബ്രാഹാമിന്റെ വെപ്പാട്ടിയായ കെതൂറായ്ക്കു ജനിച്ച പുത്രന്മാർ ഇവരാണ്:
സിമ്രാൻ, യൊക്ശാൻ, മെദാൻ, മിദ്യാൻ, യിശ്ബാക്ക്, ശൂവഹ്.
യോക്ശാന്റെ പുത്രന്മാർ:
ശേബാ, ദേദാൻ.
33 മിദ്യാന്റെ പുത്രന്മാർ:
ഏഫാ, ഏഫെർ, ഹാനോക്ക്, അബീദാ, എൽദായാ.
ഇവരെല്ലാം കെതൂറായിലൂടെ ലഭിച്ച പിൻഗാമികളായിരുന്നു.
സാറാവഴിയുള്ള പിൻഗാമികൾ
34 അബ്രാഹാം യിസ്ഹാക്കിന്റെ പിതാവായിരുന്നു.
യിസ്ഹാക്കിന്റെ പുത്രന്മാർ:
ഏശാവും ഇസ്രായേലും.
ഏശാവിന്റെ പുത്രന്മാർ
35 ഏശാവിന്റെ പുത്രന്മാർ:
എലീഫാസ്, രെയൂവേൽ, യെയൂശ്, യലാം, കോരഹ്.
36 എലീഫാസിന്റെ പുത്രന്മാർ:
തേമാൻ, ഓമാർ, സെഫോ,[j] ഗഥാം, കെനസ്,
തിമ്നയിലൂടെ അമാലേക്ക്.[k]
37 രെയൂവേലിന്റെ പുത്രന്മാർ:
നഹത്ത്, സേരഹ്, ശമ്മാ, മിസ്സാ.
ഏദോമ്യനായ സേയീരിന്റെ വംശാവലി
38 സേയീരിന്റെ പുത്രന്മാർ:
ലോതാൻ, ശോബാൽ, സിബെയോൻ, അനാ, ദീശോൻ, ഏസെർ, ദീശാൻ.
39 ലോതാന്റെ പുത്രന്മാർ:
ഹോരി, ഹോമാം. തിമ്നാ ലോതാന്റെ സഹോദരി ആയിരുന്നു.
40 ശോബാലിന്റെ പുത്രന്മാർ:
അല്വാൻ,[l] മനഹത്ത്, ഏബാൽ, ശെഫോ, ഓനാം.
സിബെയോന്റെ പുത്രന്മാർ:
അയ്യാ, അനാ
41 അനായുടെ പുത്രൻ:
ദീശോൻ.
ദീശോന്റെ പുത്രന്മാർ:
ഹെമ്ദാൻ,[m] എശ്ബാൻ, യിത്രാൻ, കെരാൻ
42 ഏസെരിന്റെ പുത്രന്മാർ:
ബിൽഹാൻ, സാവാൻ, യാക്കാൻ.[n]
ദീശാന്റെ[o] പുത്രന്മാർ:
ഊസ്, അരാൻ.
ഏദോമ്യരാജാക്കന്മാർ:
43 ഇസ്രായേലിൽ രാജഭരണം വരുന്നതിനുമുമ്പ് ഏദോമിൽ ഭരണം നടത്തിയിരുന്ന രാജാക്കന്മാർ ഇവരാണ്:
ബെയോരിന്റെ മകനായ ബേല; അദ്ദേഹത്തിന്റെ നഗരത്തിനു ദിൻഹാബാഹ് എന്നു പേരായിരുന്നു.
44 ബേലയുടെ മരണശേഷം ബൊസ്രാക്കാരനായ സേരഹിന്റെ മകൻ യോബാബ് രാജാവിന്റെ അനന്തരാവകാശിയായിത്തീർന്നു.
45 യോബാബിന്റെ മരണശേഷം തേമാന്യരുടെ ദേശത്തുനിന്നുള്ള ഹൂശാം രാജാവായി.
46 ഹൂശാമിന്റെ മരണശേഷം ബേദാദിന്റെ മകനും മോവാബുദേശത്തുവെച്ച് മിദ്യാനെ തോൽപ്പിച്ചവനുമായ ഹദദ് രാജാവായി. അദ്ദേഹത്തിന്റെ നഗരത്തിന് അവീത്ത് എന്നായിരുന്നു പേര്.
47 ഹദദിന്റെ മരണശേഷം മസ്രേക്കക്കാരനായ സമ്ളാ അദ്ദേഹത്തിനുപകരം രാജാവായി.
48 സമ്ളാ മരിച്ചപ്പോൾ നദീതീരത്തുള്ള[p] രെഹോബോത്തിലെ നിവാസിയായ ശാവൂൽ രാജാവായി.
49 ശാവൂലിന്റെ മരണശേഷം അക്ബോരിന്റെ മകനായ ബാൽ-ഹാനാൻ രാജാവായി.
50 ബാൽ-ഹാനാൻ മരിച്ചശേഷം ഹദദ് രാജാവായി. അദ്ദേഹത്തിന്റെ നഗരത്തിനു പാവൂ[q] എന്നായിരുന്നു പേര്. അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് മെഹേതബേൽ എന്നായിരുന്നു. അവൾ മേ-സാഹാബിന്റെ മകളായ മത്രേദിന്റെ മകൾ ആയിരുന്നു. 51 ഹദദും മരിച്ചു.
ഏദോമ്യപ്രഭുക്കന്മാർ ഇവരായിരുന്നു:
തിമ്നാ, അല്വാ, യെഥേത്ത്, 52 ഒഹൊലീബാമാ, ഏലാ, പീനോൻ, 53 കെനസ്, തേമാൻ, മിബ്സാർ, 54 മഗ്ദീയേൽ, ഈരാം.
ഇവരായിരുന്നു ഏദോമ്യപ്രഭുക്കന്മാർ.
1 ദിനവൃത്താന്തം 2 ->
- a ചി.കൈ.പ്ര. ഈ വരി കാണുന്നില്ല.
- b പുത്രന്മാർ എന്ന വാക്കിന് പിൻഗാമികൾ, അനന്തരാവകാശികൾ, രാഷ്ട്രങ്ങൾ എന്നീ അർഥങ്ങളുണ്ട്. വാ. 6–9, 17, 23 കാണുക.
- c ഉൽ. 10:3 കാണുക. ചി.കൈ.പ്ര. രീഫത്ത്
- d പിതാവ് എന്ന വാക്ക്, പൂർവികർ, മുൻഗാമികൾ, സ്ഥാപകർ എന്നീ അർഥങ്ങളിൽ പല പഴയനിയമഭാഗങ്ങളിലും ഉപയോഗിച്ചിരിക്കുന്നു.
- e അഥവാ, സീദോന്യർ
- f ചി.കൈ.പ്ര. ഈ വരി കാണുന്നില്ല.
- g വിഭജിക്കുക എന്നർഥം.
- h ഉൽ. 10:28 കാണുക; ചി.കൈ.പ്ര. ഏബാൽ
- i ചി.കൈ.പ്ര. അർപ്പക്ഷാദ്, കെനാൻ. ഉൽ. 11:10 കാണുക.
- j ഉൽ. 36:11 കാണുക. ചി.കൈ.പ്ര. സെഫി
- k ഉൽ. 36:12 കാണുക. ചി.കൈ.പ്ര. ഗഥാം, കെനസ്, തിമ്ന, അമാലേക്ക്.
- l ഉൽ. 36:23 കാണുക. ചി.കൈ.പ്ര. അലീയാൻ
- m ഉൽ. 36:26 കാണുക. ചി.കൈ.പ്ര. ഹമ്രാൻ
- n ഉൽ. 36:27 കാണുക. ചി.കൈ.പ്ര. അക്കാൻ
- o ഉൽ. 36:28 കാണുക. മൂ.ഭാ. ദീശോൻ, ദീശാൻ എന്നതിന്റെ മറ്റൊരുരൂപം.
- p ഒരുപക്ഷേ, യൂഫ്രട്ടീസ് നദി
- q ഉൽ. 36:39 കാണുക. ചി.കൈ.പ്ര. പായി