Link to home pageLanguagesLink to all Bible versions on this site
8
സംഗീതപ്രമാണിക്കു ഗത്ത്യരാഗത്തിൽ; ദാവീദിന്റെ ഒരു സങ്കീർത്തനം.
1 ഞങ്ങളുടെ കർത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു!
നീ ആകാശത്തിൽ നിന്റെ തേജസ്സു വെച്ചിരിക്കുന്നു.
2 മത്തായി 21:16നിന്റെ വൈരികൾനിമിത്തം,
ശത്രുവിനെയും പകയനെയും മിണ്ടാതാക്കുവാൻ തന്നേ,
നീ ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്നു ബലം നിയമിച്ചിരിക്കുന്നു.
3 നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും
നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ,
4 ഇയ്യോബ് 7:17,18; സങ്കീർത്തനങ്ങൾ 144:3; എബ്രായർ 2:6-8മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻഎന്തു?
മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?
5 നീ അവനെ ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി,
തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു.
6 1. കൊരിന്ത്യർ 15:27; എഫെസ്യർ 1:22; എബ്രായർ 2:8നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതിയാക്കി,
സകലത്തെയും അവന്റെ കാൽകീഴെയാക്കിയിരിക്കുന്നു;
7 ആടുകളെയും കാളകളെയും എല്ലാം
കാട്ടിലെ മൃഗങ്ങളെയൊക്കെയും
8 ആകാശത്തിലെ പക്ഷികളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും
സമുദ്രമാർഗ്ഗങ്ങളിൽ സഞ്ചരിക്കുന്ന സകലത്തെയും തന്നേ.
9 ഞങ്ങളുടെ കർത്താവായ യഹോവേ,
നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു!

<- സങ്കീർത്തനങ്ങൾ 7സങ്കീർത്തനങ്ങൾ 9 ->