രൂത്ത് ഗ്രന്ഥകര്‍ത്താവ് എഴുത്തുകാരനെകുറിച്ച് പുസ്തകത്തില്‍ പ്രത്യേക പരാമര്‍ശങ്ങളൊന്നും തന്നെയില്ല ശമുവേല്‍ പ്രവാചകൻ ആണ് ഈ പുസ്തകത്തിന്റെ എഴുത്തുകാരനെന്ന പരമ്പരാഗതമായി വിശ്വസിച്ചുപോരുന്നു എഴുതപ്പെട്ടിട്ടുള്ളതില് വച്ച് ഏറ്റവും മനോഹരമായ കഥ എന്നാണ് ഈ പുസ്തകത്തെ വിളിച്ചുവരുന്നത് പുസ്തകത്തിന്റെ അവസാനഭാഗത്ത് രൂത്തിന്റെ പൌത്രനാണ് ദാവീദ് എന്ന പരാമർശം ഉള്ളതിനാൽ ഇത് താൻ രാജ സ്ഥാനത്തേക്ക് അഭിഷിക്തൻ ആയതിനുശേഷം എഴുതപ്പെട്ടതാണ് എന്നനുമാനിക്കാം. എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും ഏകദേശം ക്രി. മു. 1,030 - 1,010. കാലഗണന പ്രകാരം പുറപ്പാടിന്റെ കാലവുമായി സാമ്യമുണ്ടെങ്കിലും സംഭവങ്ങളുടെ പശ്ചാത്തലം ന്യായധിപന്മാരുടെ കാലവുമായി ഒത്തു പോകുന്നുണ്ട്. സ്വീകര്‍ത്താവ് ഈ പുസ്തകം ആർക്കുവേണ്ടി എഴുതപ്പെട്ടു എന്നുള്ളതിനെക്കുറിച്ച് സ്പഷ്ടമായ തെളിവുകളൊന്നും തന്നെയില്ല എന്നാൽ ദാവീദിനെനെക്കുറിച്ചുള്ള പരാമർശമുള്ളതിനാൽ രാജഭരണകാലത്ത് എഴുതപ്പെട്ടു. 4:22. ഉദ്ദേശം അനുസരണം നേടിത്തരുന്ന നന്മകളെക്കുറിച്ച് ഇസ്രായേൽ ജനത്തിന് ബോധ്യപ്പെടുത്തി കൊടുക്കുക. വിശ്വസ്തനും സ്നേഹവാനായ ദൈവത്തിൻറെ പ്രകൃതിയെ വെളിപ്പെടുത്തുക. തൻറെ ജനത്തിന്റെ നിലവിളിക്ക് മറുപടി തരുന്ന ദൈവമാണ് എന്ന് ഈ പുസ്തകം ഉറപ്പിക്കുന്നു തൻറെ ഉടമ്പടികളെ അക്ഷരംപ്രതി പാലിക്കുന്നവന് ഭാവിയെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട വിധവകളായ നവോമിക്കും രൂത്തിനും ദൈവം സംരക്ഷണം നൽകുന്നു അതിനാല്‍ സമൂഹത്തിൽ തിരസ്കൃരായവരെ പരിപാലിക്കുന്ന ദൈവമെന്നും അത് പരസ്പരം ചെയ്യുവാന്‍ മനുഷ്യരെ ആഹ്വാനം ചെയ്യുന്നു. (യിരെമ്യ. 22:16, യാക്കോ 1:27). പ്രമേയം വീണ്ടെടുപ്പ് സംക്ഷേപം 1. നവോമിയും കുടുംബവും നേരിട്ട ദുരന്തങ്ങള്‍ — 1:1-22 2. നവോമിയുടെ ചാര്‍ച്ചക്കാരനായ ബോവസിനെ രൂത്ത് വയലില്‍ വച്ചു കണ്ടുമുട്ടുന്നു — 2:1-23 3. നവോമി രൂത്തിനെ ബോവാസിന്റെ അടുക്കലേക്ക് അയക്കുന്നു — 3:1-18 4. രൂത്തിന്റെ വീണ്ടെടുപ്പ്, നവോമിയുടെ യഥാസ്ഥാനം — 4:1-22
1 ന്യായാധിപന്മാർ യിസ്രയേലിൽ ഭരണം നടത്തിയ കാലത്ത് ഒരിക്കൽ ദേശത്തു ക്ഷാമം ഉണ്ടായി; യെഹൂദയിലെ ബേത്ത്-ലേഹേമിലുള്ള ഒരു ആൾ തന്റെ ഭാര്യയും രണ്ടു പുത്രന്മാരുമായി മോവാബ്ദേശത്ത് പാർപ്പാൻ പോയി. 2 അവൻ ബേത്ത്-ലേഹേമിൽ നിന്നുള്ള എഫ്രാത്യനായ എലീമേലെക്ക് ആയിരുന്നു. ഭാര്യക്കു നൊവൊമി എന്നും പുത്രന്മാർക്കു മഹ്ലോൻ എന്നും കില്യോൻ എന്നും പേർ. അവർ മോവാബ്ദേശത്ത് ചെന്നു അവിടെ താമസിച്ചു. 3 അനന്തരം നൊവൊമിയുടെ ഭർത്താവായ എലീമേലെക്ക് മരിച്ചു; അവളും രണ്ടു പുത്രന്മാരും ശേഷിച്ചു. 4 പുത്രന്മാർ മോവാബ്യസ്ത്രീകളെ വിവാഹം കഴിച്ചു; ഒരുത്തിക്കു ഒർപ്പാ എന്നും മറ്റവൾക്കു രൂത്ത് എന്നും പേർ; അവർ ഏകദേശം പത്തു സംവത്സരം അവിടെ പാർത്തു. 5 പിന്നെ മഹ്ലോനും കില്യോനും മരിച്ചു; അങ്ങനെ രണ്ടു പുത്രന്മാരുടെയും ഭർത്താവിന്റെയും മരണശേഷം ആ സ്ത്രീ മാത്രം ശേഷിച്ചു. 6 പിന്നീട് യഹോവ തന്റെ ജനത്തെ സന്ദർശിച്ചു ആഹാരം കൊടുത്തവിധം അവൾ മോവാബ്ദേശത്തുവെച്ചു കേട്ടു. അങ്ങനെ അവൾ മരുമക്കളോടുകൂടെ മോവാബ്ദേശം വിട്ടു മടങ്ങിപ്പോകുവാൻ ഒരുങ്ങി. 7 അങ്ങനെ അവൾ മരുമക്കളുമായി താമസസ്ഥലം വിട്ടു യെഹൂദാദേശത്തേക്കു മടങ്ങിപ്പോകുവാൻ യാത്രയായി. 8 അപ്പോൾ നൊവൊമി മരുമക്കൾ ഇരുവരോടും: നിങ്ങൾ അമ്മയുടെ ഭവനത്തിലേക്കു മടങ്ങിപ്പോകുവിൻ; മരിച്ചവരോടും എന്നോടും നിങ്ങൾ ചെയ്തതുപോലെ യഹോവ നിങ്ങളോടും കരുണ ചെയ്യുമാറാകട്ടെ. 9 നിങ്ങൾ വിവാഹിതരായി, ഓരോരുത്തരും തങ്ങളുടെ ഭർത്താവിന്റെ ഭവനത്തിൽ ആശ്വാസം പ്രാപിക്കേണ്ടതിന് യഹോവ നിങ്ങൾക്ക് കൃപ നല്കുമാറാകട്ടെ എന്നു പറഞ്ഞു അവരെ ചുംബിച്ചു; അവർ ഉച്ചത്തിൽ കരഞ്ഞു. 10 അവർ അവളോടു: ഞങ്ങളും നിന്നോടുകൂടെ നിന്റെ ജനത്തിന്റെ അടുക്കൽ പോരുന്നു എന്നു പറഞ്ഞു. 11 അതിന് നൊവൊമി പറഞ്ഞത്: എന്റെ മക്കളേ, മടങ്ങിപ്പൊയ്ക്കൊൾവിൻ; എന്തിന് എന്നോടുകൂടെ പോരുന്നു? നിങ്ങൾക്ക് ഭർത്താക്കന്മാരായിരിപ്പാൻ ഇനി എന്റെ ഉദരത്തിൽ പുത്രന്മാർ ഉണ്ടോ? 12 എന്റെ മക്കളേ, മടങ്ങിപ്പൊയ്ക്കൊൾവിൻ; ഒരു ഭർത്താവിനെ സ്വീകരിക്കുവാൻ എനിക്ക് പ്രായം കടന്നുപോയി; അല്ല, അങ്ങനെ ഞാൻ ആശിച്ചിട്ടു ഈ രാത്രി തന്നേ ഒരു പുരുഷന് ഭാര്യയായി പുത്രന്മാരെ പ്രസവിച്ചാലും 13 അവർക്ക് പ്രായമാകുവോളം നിങ്ങൾ അവർക്കായിട്ടു കാത്തിരിക്കുമോ? നിങ്ങൾക്ക് ഭർത്താക്കന്മാർ ഇല്ലാതിരിപ്പാൻ സാധിക്കുമോ? എന്റെ മക്കളേ അത് വേണ്ട; യഹോവയുടെ കൈ എനിക്ക് വിരോധമായി പുറപ്പെട്ടിരിക്കുകയാൽ നിങ്ങളെ ഓർത്ത് ഞാൻ വളരെ വ്യസനിക്കുന്നു. 14 അവർ പിന്നെയും ഉച്ചത്തിൽ കരഞ്ഞു; ഒർപ്പാ അമ്മാവിയമ്മയെ ചുംബിച്ചു പിരിഞ്ഞു; രൂത്തോ അവളെ വിട്ടുപിരിയാതെനിന്നു. 15 അപ്പോൾ അവൾ: നിന്റെ സഹോദരി തന്റെ ജനത്തിന്റെയും തന്റെ ദേവന്മാരുടെയും അടുക്കൽ മടങ്ങിപ്പോയല്ലോ; നീയും അങ്ങനെ തന്നെ പൊയ്ക്കൊൾക എന്നു പറഞ്ഞു. 16 അതിന് രൂത്ത്: നിന്നെ വിട്ടുപിരിഞ്ഞു മടങ്ങിപ്പോകുവാൻ എന്നോട് പറയരുതേ; നീ പോകുന്നിടത്ത് ഞാനും പോകും; നീ പാർക്കുന്നേടത്ത് ഞാനും പാർക്കും; നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം. 17 നീ മരിച്ച് അടക്കപ്പെടുന്നേടത്ത് വരുംകാലത്ത് ഞാനും മരിച്ചു അടക്കപ്പെടും; മരണത്താലല്ലാതെ ഞാൻ നിന്നെ വിട്ടുപിരിഞ്ഞാൽ യഹോവ എന്നെ അധികമായി ശിക്ഷിക്കട്ടെ എന്നു പറഞ്ഞു. 18 തന്നോടുകൂടെ പോരുവാൻ അവൾ ഉറച്ചിരിക്കുന്നു എന്നു കണ്ടപ്പോൾ അവൾ അവളോടു സംസാരിക്കുന്നത് മതിയാക്കി. 19 അങ്ങനെ അവർ രണ്ടുപേരും ബേത്ത്-ലേഹേമിൽ എത്തിച്ചേർന്നു; അപ്പോൾ പട്ടണത്തിലുള്ള ജനം മുഴുവനും അവരെ കണ്ടു അതിശയിച്ചു; ഇവൾ നൊവൊമിയോ എന്നു സ്ത്രീജനം പറഞ്ഞു. 20 അവൾ അവരോടു പറഞ്ഞത്: നൊവൊമി എന്നല്ല മാറാ എന്നു എന്നെ വിളിപ്പിൻ; സർവ്വശക്തൻ എന്നോട് ഏറ്റവും കയ്പായി ഇടപെട്ടിരിക്കുന്നു. 21 ഞാൻ എല്ലാം ഉള്ളവളായി പോയി, ഒന്നുമില്ലാത്തവളായി യഹോവ എന്നെ മടക്കി വരുത്തിയിരിക്കുന്നു; യഹോവ എനിക്ക് വിരോധമായി സാക്ഷീകരിക്കയും സർവ്വശക്തൻ എന്നെ ദുഃഖിപ്പിക്കയും ചെയ്തിരിക്കെ നിങ്ങൾ എന്നെ നൊവൊമി എന്നു വിളിക്കുന്നത് എന്ത്? 22 ഇങ്ങനെ നൊവൊമിയും മോവാബ്യസ്ത്രീയായ രൂത്ത് എന്ന മരുമകളും കൂടി മോവാബ് ദേശത്തു നിന്നു യവക്കൊയ്ത്തിന്റെ ആരംഭത്തിൽ ബേത്ത്-ലേഹേമിൽ എത്തി.
രൂത്ത് 2 ->