Link to home pageLanguagesLink to all Bible versions on this site
92
ശബത്ത് നാളിനുള്ള ഒരു ഗീതം; ഒരു സങ്കീർത്തനം.
1 യഹോവയ്ക്ക് സ്തോത്രം ചെയ്യുന്നതും
അത്യുന്നതനായ യഹോവേ, അങ്ങയുടെ നാമത്തെ കീർത്തിക്കുന്നതും
2 പത്തു കമ്പിയുള്ള വാദിത്രം കൊണ്ടും വീണ കൊണ്ടും
ഗംഭീരസ്വരമുള്ള കിന്നരം കൊണ്ടും
3 രാവിലെ അങ്ങയുടെ ദയയും
രാത്രിയിൽ അങ്ങയുടെ വിശ്വസ്തതയും വർണ്ണിക്കുന്നതും നല്ലത്.
4 യഹോവേ, അങ്ങയുടെ പ്രവൃത്തികൊണ്ട് അങ്ങ് എന്നെ സന്തോഷിപ്പിക്കുന്നു;
ഞാൻ അങ്ങയുടെ കൈകളുടെ പ്രവൃത്തികളെക്കുറിച്ച് ഘോഷിച്ചുല്ലസിക്കുന്നു.
5 യഹോവേ, അങ്ങയുടെ പ്രവൃത്തികൾ എത്രമാത്രം വലിയവയാകുന്നു!
അങ്ങയുടെ വിചാരങ്ങൾ അത്യന്തം അഗാധമായവ തന്നെ.
6 ബുദ്ധിഹീനനായ മനുഷ്യൻ അത് അറിയുന്നില്ല;
മൂഢൻ അത് ഗ്രഹിക്കുന്നതും ഇല്ല.
7 ദുഷ്ടന്മാർ പുല്ലുപോലെ മുളയ്ക്കുന്നതും
നീതികേട് പ്രവർത്തിക്കുന്നവരെല്ലാം തഴയ്ക്കുന്നതും
എന്നേക്കും നശിച്ചുപോകേണ്ടതിനാകുന്നു.
8 യഹോവേ, അവിടുന്ന് എന്നേക്കും അത്യുന്നതനാകുന്നു.
9 യഹോവേ, ഇതാ, അങ്ങയുടെ ശത്രുക്കൾ, ഇതാ, അങ്ങയുടെ ശത്രുക്കൾ നശിച്ചുപോകുന്നു;
നീതികേട് പ്രവർത്തിക്കുന്ന ഏവരും ചിതറിപ്പോകും.
10 എങ്കിലും എന്റെ ശക്തി*ശക്തി കൊമ്പ് അങ്ങ് കാട്ടുപോത്തിന്റെ ശക്തിക്ക് തുല്യംശക്തിക്ക് തുല്യം കൊമ്പ് പോലെ ഉയർത്തുന്നു;
നീ എന്നെ സന്തോഷംകൊണ്ട് അനുഗ്രഹിക്കുന്നുനീ എന്നെ സന്തോഷംകൊണ്ട് അനുഗ്രഹിക്കുന്നു പുതിയ എണ്ണ എന്നെ തേപ്പിക്കുന്നു.
11 എന്റെ കണ്ണ് എന്റെ ശത്രുക്കളുടെ പതനം കണ്ടു;
എന്റെ ചെവി എന്നോട് എതിർക്കുന്ന ദുഷ്കർമ്മികളെക്കുറിച്ച് കേട്ടു.
12 നീതിമാൻമാർ പനപോലെ തഴയ്ക്കും;
ലെബാനോനിലെ ദേവദാരുപോലെ വളരും.
13 യഹോവ തന്റെ ആലയത്തിൽ നട്ടിരിക്കുന്ന ഇവർ
നമ്മുടെ ദൈവത്തിന്റെ പ്രാകാരങ്ങളിൽ തഴച്ചുവളരും.
14 വാർദ്ധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും;
അവർ പുഷ്ടിവച്ചും പച്ചപിടിച്ചും ഇരിക്കും.
15 യഹോവ നേരുള്ളവൻ, കർത്താവ് എന്റെ പാറ, ദൈവത്തിൽ നീതികേടില്ല എന്ന് കാണിക്കേണ്ടതിന് തന്നെ.

<- സങ്കീർത്തനങ്ങൾ 91സങ്കീർത്തനങ്ങൾ 93 ->