Link to home pageLanguagesLink to all Bible versions on this site
8
സംഗീതപ്രമാണിക്ക് ഗത്ത്യവാദ്യത്തിൽ ആലപിച്ച; ദാവീദിന്റെ ഒരു സങ്കീർത്തനം.
1 ഞങ്ങളുടെ കർത്താവായ യഹോവേ, തിരുനാമം ഭൂമിയിൽ എല്ലായിടവും എത്ര ശ്രേഷ്ഠമായിരിക്കുന്നു!
അവിടുത്തെ തേജസ്സ് ആകാശത്തെക്കാൾ ഉയർന്നിരിക്കുന്നു.
2 അങ്ങയുടെ വൈരികൾ നിമിത്തം,
ശത്രുവിനെയും പ്രതിയോഗിയെയും നിശ്ശബ്ദരാക്കുവാൻ,
ശിശുക്കളുടെയും പിഞ്ചുകുഞ്ഞുങ്ങളുടെയും വായ് അങ്ങയെ മഹത്വപ്പെടുത്തുന്നു.
3 അവിടുത്തെ വിരലുകളുടെ പണിയായ ആകാശത്തെയും
അവിടുന്ന് ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ,
4 മർത്യനെ ഓർക്കേണ്ടതിന് അവൻ എന്തുള്ളു?
മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന് അവൻ എന്തുമാത്രം?
5 അങ്ങ് അവനെ ദൈവത്തേക്കാൾ*ദൈവത്തേക്കാൾ ദൂതന്മാരെക്കാള്‍ അല്പം മാത്രം താഴ്ത്തി,
തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു.
6 അങ്ങയുടെ കൈകളുടെ പ്രവൃത്തികൾക്ക് അവനെ അധിപതിയാക്കി,
സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നുസകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു എബ്രായര്‍ 2:6-9 വരെ നോക്കുക;
7 ആടുകളെയും കാളകളെയും
കാട്ടിലെ മൃഗങ്ങളെയും
8 ആകാശത്തിലെ പക്ഷികളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും
സമുദ്രമാർഗ്ഗങ്ങളിൽ സഞ്ചരിക്കുന്ന സകലത്തെയും തന്നെ.
9 ഞങ്ങളുടെ കർത്താവായ യഹോവേ,
തിരുനാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു!

<- സങ്കീർത്തനങ്ങൾ 7സങ്കീർത്തനങ്ങൾ 9 ->