Link to home pageLanguagesLink to all Bible versions on this site
137
പ്രവാസികളുടെ വിലാപം
 
1 ബാബേൽനദികളുടെ തീരത്ത് ഞങ്ങൾ ഇരുന്നു,
സീയോനെ ഓർമ്മിച്ചപ്പോൾ ഞങ്ങൾ കരഞ്ഞു.
2 അതിന്‍റെ നടുവിലുള്ള അലരിവൃക്ഷങ്ങളിന്മേൽ
ഞങ്ങൾ ഞങ്ങളുടെ കിന്നരങ്ങൾ തൂക്കിയിട്ടു.
3 ഞങ്ങളെ ബദ്ധരാക്കിക്കൊണ്ടുപോയവർ:
“സീയോൻഗീതങ്ങളിൽ ഒന്ന് പാടുവിൻ” എന്നു പറഞ്ഞു;
ഞങ്ങളെ പീഡിപ്പിച്ചവർ ഗീതങ്ങളും സന്തോഷവും ഞങ്ങളോടു ചോദിച്ചു.
 
4 ഞങ്ങൾ യഹോവയുടെ ഗീതം
അന്യദേശത്ത് പാടുന്നതെങ്ങനെ?
5 യെരൂശലേമേ, നിന്നെ ഞാൻ മറക്കുന്നു എങ്കിൽ
എന്‍റെ വലങ്കൈകൊണ്ട് കിന്നരം വായിക്കുവാന്‍ എനിക്ക് പ്രപ്തിയില്ലാതെ പോകട്ടെ[a].
6 നിന്നെ ഞാൻ ഓർമ്മിക്കാതെ പോയാൽ,
യെരൂശലേമിനെ എന്‍റെ മുഖ്യസന്തോഷത്തെക്കാൾ വിലമതിക്കാതെ പോയാൽ,
എനിക്ക് പാടുവാന്‍ സാധിക്കാതെ പോകട്ടെ[b].
 
7 “ഇടിച്ചുകളയുവിൻ, അടിസ്ഥാനംവരെ അതിനെ ഇടിച്ചുകളയുവിൻ!”
എന്നിങ്ങനെ പറഞ്ഞ ഏദോമ്യർക്കായി
യഹോവേ, യെരൂശലേമിന്‍റെ നാൾ ഓർമ്മിക്കേണമേ.
8 നാശം അടുത്തിരിക്കുന്ന ബാബേൽപുത്രിയേ,
നീ ഞങ്ങളോടു ചെയ്തതുപോലെ നിന്നോട് ചെയ്യുന്നവൻ ഭാഗ്യവാൻ.
9 നിന്‍റെ കുഞ്ഞുങ്ങളെ പിടിച്ച്
പാറമേൽ അടിച്ചുകളയുന്നവൻ ഭാഗ്യവാൻ.

<- സങ്കീർത്തനങ്ങൾ 136സങ്കീർത്തനങ്ങൾ 138 ->