Link to home pageLanguagesLink to all Bible versions on this site
126
മടങ്ങിയെത്തിയ പ്രവാസികളുടെ ഗീതം
ആരോഹണഗീതം.
 
1 യഹോവ സീയോൻ്റെ പ്രവാസികളെ മടക്കിവരുത്തിയപ്പോൾ[a]
ഞങ്ങൾ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു.
2 അന്നു ഞങ്ങളുടെ വായിൽ ചിരിയും
ഞങ്ങളുടെ നാവിന്മേൽ ആർപ്പും നിറഞ്ഞിരുന്നു.
“യഹോവ അവർക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു”
എന്നു ജനതകളുടെ ഇടയിൽ അന്നു പറയപ്പെട്ടു.
3 യഹോവ ഞങ്ങൾക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു;
അതുകൊണ്ട് ഞങ്ങൾ സന്തോഷിക്കുന്നു.
 
4 യഹോവേ, തെക്കെനാട്ടിലെ അരുവികളെപ്പോലെ
ഞങ്ങളുടെ പ്രവാസികളെ വീണ്ടും മടക്കിവരുത്തേണമേ[b].
5 കണ്ണുനീരോടെ വിതയ്ക്കുന്നവർ
ആർപ്പോടെ കൊയ്യും.
6 കരഞ്ഞുകൊണ്ട് വിതക്കുവാനുള്ള വിലയേറിയ വിത്ത് ചുമന്ന് നടക്കുന്നവൻ വീണ്ടും
ആർപ്പോടെ കറ്റ ചുമന്നുകൊണ്ട് വരും, സംശയമില്ല.

<- സങ്കീർത്തനങ്ങൾ 125സങ്കീർത്തനങ്ങൾ 127 ->