126
ആരോഹണഗീതം.
1 യഹോവ സീയോന്റെ പ്രവാസികളെ മടക്കിവരുത്തിയപ്പോൾ*യഹോവ സീയോന്റെ പ്രവാസികളെ മടക്കിവരുത്തിയപ്പോൾ യഹോവ പ്രവാസികളെ ഞങ്ങളുടെ അടുക്കല്‍ മടക്കിവരുത്തുകയും യഥാസ്ഥാനപ്പെടുത്തുകയും ചെയ്തപ്പോള്‍
ഞങ്ങൾ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു.
2 അന്ന് ഞങ്ങളുടെ വായിൽ ചിരിയും
ഞങ്ങളുടെ നാവിന്മേൽ ആർപ്പും നിറഞ്ഞിരുന്നു.
“യഹോവ അവർക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു”
എന്ന് ജനതകളുടെ ഇടയിൽ അന്ന് പറയപ്പെട്ടു.
3 യഹോവ ഞങ്ങൾക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു;
അതുകൊണ്ട് ഞങ്ങൾ സന്തോഷിക്കുന്നു.
4 യഹോവേ, തെക്കെനാട്ടിലെ അരുവികളെപ്പോലെ
ഞങ്ങളുടെ പ്രവാസികളെ വീണ്ടും മടക്കിവരുത്തണമേ†ഞങ്ങളുടെ പ്രവാസികളെ വീണ്ടും മടക്കിവരുത്തണമേ വീണ്ടും ഞങ്ങളെ അഭിവൃദ്ധിപ്പെടുത്തേണമേ.
5 കണ്ണുനീരോടെ വിതയ്ക്കുന്നവർ
ആർപ്പോടെ കൊയ്യും.
6 കരഞ്ഞുകൊണ്ട് വിതക്കുവാനുള്ള വിലയേറിയ വിത്ത് ചുമന്ന് നടക്കുന്നവൻ വീണ്ടും