Link to home pageLanguagesLink to all Bible versions on this site
123
ആരോഹണഗീതം.
1 സ്വർഗ്ഗത്തിൽ വസിക്കുന്നവനായ യഹോവേ,
അങ്ങയിലേക്ക് ഞാൻ എന്റെ കണ്ണുകൾ ഉയർത്തുന്നു.
2 ദാസന്മാരുടെ കണ്ണുകൾ യജമാനന്റെ കൈയിലേക്കും
ദാസിയുടെ കണ്ണുകൾ യജമാനത്തിയുടെ കൈയിലേക്കും എന്നപോലെ
ഞങ്ങളുടെ കണ്ണുകൾ ഞങ്ങളുടെ ദൈവമായ യഹോവയിങ്കലേക്ക്,
അവിടുന്ന് ഞങ്ങളോട് കൃപചെയ്യുവോളം നോക്കിക്കൊണ്ടിരിക്കുന്നു.
3 യഹോവേ, ഞങ്ങളോടു കൃപ ചെയ്യണമേ, ഞങ്ങളോടു കൃപ ചെയ്യണമേ;
ഞങ്ങൾ നിന്ദ സഹിച്ചു മടുത്തിരിക്കുന്നു.
4 സുഖിമാൻന്മാരുടെ പരിഹാസവും
അഹങ്കാരികളുടെ നിന്ദയും സഹിച്ച്
ഞങ്ങളുടെ മനസ് ഏറ്റവും മടുത്തിരിക്കുന്നു.

<- സങ്കീർത്തനങ്ങൾ 122സങ്കീർത്തനങ്ങൾ 124 ->