Link to home pageLanguagesLink to all Bible versions on this site
122
ദാവീദിന്റെ ഒരു ആരോഹണഗീതം.
1 “യഹോവയുടെ ആലയത്തിലേക്ക് നമുക്കു പോകാം” എന്ന്
അവർ*അവർ എന്റെ സ്നേഹിതര്‍ എന്നോട് പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു.
2 യെരൂശലേമേ, ഞങ്ങളുടെ കാലുകൾ
നിന്റെ വാതിലുകളുടെ ഉള്ളിൽ നില്ക്കുന്നു.
3 തമ്മിൽ ഇണക്കിയ നഗരമായി
പണിതിരിക്കുന്ന യെരൂശലേമേ!
4 അവിടേക്ക്, ഗോത്രങ്ങൾ, യഹോവയുടെ ഗോത്രങ്ങൾ തന്നെ,
യിസ്രായേലിന് സാക്ഷ്യത്തിനായി
യഹോവയുടെ നാമത്തിന് സ്തോത്രം ചെയ്യുവാൻ കയറിച്ചെല്ലുന്നു.
5 അവിടെ ന്യായാസനങ്ങൾ,
ദാവീദുഗൃഹത്തിന്റെ ന്യായാസനങ്ങൾ തന്നെ ഇരിക്കുന്നു.
6 യെരൂശലേമിന്റെ സമാധാനത്തിനായി പ്രാർത്ഥിക്കുവിൻ;
“നിന്നെ സ്നേഹിക്കുന്നവർ സുരക്ഷിതരായിരിക്കട്ടെ.
7 നിന്റെ കൊത്തളങ്ങളിൽ സമാധാനവും
നിന്റെ അരമനകളിൽ സ്വൈരവും ഉണ്ടാകട്ടെ.
8 എന്റെ സഹോദരന്മാരും സ്നേഹിതരും നിമിത്തം
നിന്നിൽ സമാധാനം ഉണ്ടാകട്ടെ” എന്ന് ഞാൻ പറയും.
9 നമ്മുടെ ദൈവമായ യഹോവയുടെ ആലയംനിമിത്തം
ഞാൻ നിന്റെ നന്മനന്മ അഭിവൃദ്ധി അന്വേഷിക്കും.

<- സങ്കീർത്തനങ്ങൾ 121സങ്കീർത്തനങ്ങൾ 123 ->