Link to home pageLanguagesLink to all Bible versions on this site
120
വഞ്ചകരിൽ നിന്നുള്ള മോചനത്തിനായുള്ള പ്രാർത്ഥന
ആരോഹണഗീതം.
 
1 എന്‍റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു;
കർത്താവ് എനിക്ക് ഉത്തരം അരുളുകയും ചെയ്തു.
2 യഹോവേ, വ്യാജമുള്ള അധരങ്ങളിൽനിന്നും
വഞ്ചനയുള്ള നാവിൽനിന്നും എന്‍റെ പ്രാണനെ രക്ഷിക്കേണമേ.
 
3 വഞ്ചനയുള്ള നാവേ, നിനക്കു എന്ത് ലഭിക്കും?
നിന്നോട് ഇനി എന്ത് ചെയ്യും?
4 വീരന്‍റെ[a] മൂർച്ചയുള്ള അസ്ത്രങ്ങളും
പൂവത്തിൻ കനലും തന്നെ.
 
5 ഞാൻ മേശെക്കിൽ[b] പ്രവാസം ചെയ്യുന്നതുകൊണ്ടും
കേദാർ[c] കൂടാരങ്ങളിൽ പാർക്കുന്നതുകൊണ്ടും എനിക്ക് അയ്യോ കഷ്ടം!
6 സമാധാനദ്വേഷിയോടുകൂടി വസിക്കുന്നത്
എനിക്ക് മതിയായി.
7 ഞാൻ സമാധാനപ്രിയനാകുന്നു;
എന്നാൽ ഞാൻ സംസാരിക്കുമ്പോൾ അവർ കലശൽ തുടങ്ങുന്നു.

<- സങ്കീർത്തനങ്ങൾ 119സങ്കീർത്തനങ്ങൾ 121 ->