Link to home pageLanguagesLink to all Bible versions on this site
112
ദൈവഭക്തന്‍റെ സന്തോഷം
 
1 യഹോവയെ സ്തുതിക്കുവിൻ;
 
യഹോവയെ ഭയപ്പെട്ട്, അവിടുത്തെ കല്പനകൾ
ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ.
2 അവന്‍റെ സന്തതി ഭൂമിയിൽ ബലപ്പെട്ടിരിക്കും;
നേരുള്ളവരുടെ തലമുറ അനുഗ്രഹിക്കപ്പെടും.
3 ഐശ്വര്യവും സമ്പത്തും അവന്‍റെ വീട്ടിൽ ഉണ്ടാകും;
അവന്‍റെ നീതി എന്നേക്കും നിലനില്ക്കുന്നു.
4 നേരുള്ളവർക്ക് ഇരുട്ടിൽ വെളിച്ചം ഉദിക്കുന്നു;
അവൻ[a] കൃപയും കരുണയും നീതിയും ഉള്ളവനാകുന്നു.
5 കൃപ തോന്നി വായ്പകൊടുക്കുന്നവൻ ശുഭമായിരിക്കും;
വിവേകത്തോടെ അവൻ തന്‍റെ കാര്യം നടത്തും.
 
6 അവൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല;
നീതിമാൻ എന്നേക്കും സ്മരിക്കപ്പെടും.
7 ദുർവ്വർത്തമാനംനിമിത്തം അവൻ ഭയപ്പെടുകയില്ല;
അവന്‍റെ ഹൃദയം യഹോവയിൽ ആശ്രയിച്ച് ഉറച്ചിരിക്കും.
8 അവന്‍റെ ഹൃദയം ഭയപ്പെടാതെ സ്ഥിരമായിരിക്കുന്നു;
അവൻ ശത്രുക്കളിൽ തന്‍റെ ആഗ്രഹം നിവർത്തിച്ചുകാണും.
9 അവൻ വാരിവിതറി ദരിദ്രന്മാർക്ക് കൊടുക്കുന്നു;
അവന്‍റെ നീതി എന്നേക്കും നിലനില്ക്കുന്നു;
അവന്‍റെ ശക്തി[b] ബഹുമാനത്തോടെ ഉയർന്നിരിക്കും.
10 ദുഷ്ടൻ അത് കണ്ടു വ്യസനിക്കും;
അവൻ പല്ലുകടിച്ച് ഉരുകിപ്പോകും;
ദുഷ്ടന്‍റെ ആശ നശിച്ചുപോകും.

<- സങ്കീർത്തനങ്ങൾ 111സങ്കീർത്തനങ്ങൾ 113 ->