5 പരീശന്മാരും ശാസ്ത്രിമാരും: “നിന്‍റെ ശിഷ്യന്മാർ പൂർവ്വന്മാരുടെ സമ്പ്രദായം അനുസരിച്ചുനടക്കാതെ ശുദ്ധിയില്ലാത്ത കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് എന്ത്?” എന്നു അവനോടു ചോദിച്ചു. 6 അവൻ അവരോട് ഉത്തരം പറഞ്ഞത്: “കപടഭക്തിക്കാരായ നിങ്ങളെക്കുറിച്ച് യെശയ്യാവു പ്രവചിച്ചതു ശരി:
9 പിന്നെ അവരോട് പറഞ്ഞത്: നിങ്ങളുടെ സമ്പ്രദായം പ്രമാണിക്കുവാൻ വേണ്ടി സൗകര്യപ്രകാരം നിങ്ങൾ ദൈവകല്പന തള്ളിക്കളയുന്നു. 10 നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവൻ മരിക്കേണം എന്നും മോശെ പറഞ്ഞുവല്ലോ. 11 നിങ്ങളോ ഒരു മനുഷ്യൻ തന്‍റെ അപ്പനോടോ അമ്മയോടോ: നിങ്ങൾക്ക് എന്നിൽനിന്ന് സഹായമായി ലഭിക്കാനുള്ളത് ‘കൊർബ്ബാൻ’ (ദൈവത്തിനുള്ള വഴിപാട് എന്നർത്ഥം) എന്നു പറഞ്ഞാൽ മതി എന്നു പറയുന്നു; 12 തന്‍റെ അപ്പനോ അമ്മയ്ക്കോ മേലാൽ ഒന്നും ചെയ്‌വാൻ അവനെ സമ്മതിക്കുന്നതുമില്ല. 13 ഇങ്ങനെ നിങ്ങൾ കൈമാറുന്ന സമ്പ്രദായത്താൽ ദൈവകല്പന ദുർബ്ബലമാക്കുന്നു; ഇതുപോലെ പലതും നിങ്ങൾ ചെയ്യുന്നു.”
14 പിന്നെ അവൻ പുരുഷാരത്തെ അരികെ വിളിച്ചു അവരോട്: “എല്ലാവരും കേട്ടു ഗ്രഹിച്ചുകൊൾവിൻ. 15 പുറത്തുനിന്ന് മനുഷ്യന്‍റെ അകത്തു ചെല്ലുന്ന യാതൊന്നിനും അവനെ അശുദ്ധമാക്കുവാൻ കഴിയുകയില്ല; അവനിൽ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധമാക്കുന്നത് 16 കേൾക്കുവാൻ ചെവി ഉള്ളവൻ കേൾക്കട്ടെ” എന്നു പറഞ്ഞു.
17 അവൻ പുരുഷാരത്തെ വിട്ടു വീട്ടിൽ ചെന്നശേഷം അവന്‍റെ ശിഷ്യന്മാർ ആ ഉപമയെക്കുറിച്ച് അവനോട് ചോദിച്ചു. 18 അവൻ അവരോട്: “ഇങ്ങനെ നിങ്ങളും ബോധമില്ലാത്തവരോ? പുറത്തുനിന്നു മനുഷ്യന്‍റെ അകത്ത് ചെല്ലുന്ന യാതൊന്നിനും അവനെ അശുദ്ധമാക്കുവാൻ കഴിയുകയില്ല എന്നു തിരിച്ചറിയുന്നില്ലയോ? 19 അത് അവന്‍റെ ഹൃദയത്തിൽ അല്ല വയറ്റിലത്രേ ചെല്ലുന്നത്; പിന്നെ മറപ്പുരയിലേക്കു പോകുന്നു; ഈ പ്രസ്താവനകൊണ്ട് യേശു സകലഭോജ്യങ്ങളും ശുദ്ധമാണെന്ന് വരുത്തി. 20 മനുഷ്യനിൽനിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നത്; 21 അകത്തുനിന്ന്, മനുഷ്യരുടെ ഹൃദയത്തിൽനിന്നു തന്നെ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം, 22 കൊലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കാമം, വിടക്കുകണ്ണ്, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു. 23 ഈ ദോഷങ്ങൾ എല്ലാം അകത്തുനിന്ന് പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു” എന്നും അവൻ പറഞ്ഞു.
28 അവൾ അവനോട്: “അതേ, കർത്താവേ, നായ്ക്കളും മേശെയ്ക്കു കീഴെ കുട്ടികളുടെ അപ്പനുറുക്കുകളെ തിന്നുന്നുവല്ലോ” എന്നു ഉത്തരം പറഞ്ഞു.
29 അവൻ അവളോട്: ഈ വാക്കുനിമിത്തം പൊയ്ക്കൊൾക: ഭൂതം നിന്‍റെ മകളെ വിട്ടു പോയിരിക്കുന്നു എന്നു പറഞ്ഞു. 30 അവൾ വീട്ടിൽ വന്നപ്പോൾ, മകൾ കിടക്കമേൽ കിടക്കുന്നതും ഭൂതം വിട്ടുപോയതും കണ്ടു.
33 അവൻ അവനെ പുരുഷാരത്തിൽനിന്ന് വേറിട്ടു കൂട്ടിക്കൊണ്ടുപോയി അവന്‍റെ ചെവിയിൽ വിരൽ ഇട്ടു, തുപ്പി അവന്‍റെ നാവിനെ തൊട്ടു, 34 സ്വർഗ്ഗത്തേക്കു നോക്കി നെടുവീർപ്പിട്ടു അവനോട്: തുറന്നുവരിക എന്നു അർത്ഥമുള്ള എഫഥാ എന്നു പറഞ്ഞു. 35 ഉടനെ അവന്‍റെ ചെവി തുറന്നു; അവൻ കേൾക്കുകയും നാവിന്‍റെ കെട്ടും അഴിഞ്ഞിട്ട് അവൻ ശരിയായി സംസാരിക്കുകയും ചെയ്തു.
36 ഇതു ആരോടും പറയരുത് എന്നു അവരോടു കല്പിച്ചു എങ്കിലും അവൻ എത്ര കല്പിച്ചുവോ അത്രയും അവർ പ്രസിദ്ധമാക്കി: 37 “അവൻ സകലവും നന്നായി ചെയ്തു; ചെകിടരെ കേൾക്കുമാറാക്കുന്നു; ഊമരെ സംസാരിക്കുമാറാക്കുന്നു” എന്നു പറഞ്ഞു അത്യന്തം വിസ്മയിച്ചു.
<- മർക്കൊസ് 6മർക്കൊസ് 8 ->
Languages