4 അവൻ വെള്ളി തന്‍റെ അമ്മയ്ക്ക് മടക്കിക്കൊടുത്തപ്പോൾ, അവന്‍റെ അമ്മ ഇരുനൂറ് വെള്ളിപ്പണം എടുത്ത് തട്ടാന്‍റെ കയ്യിൽ കൊടുത്തു; അവൻ അതുകൊണ്ട് കൊത്തുപണിയും വാർപ്പുപണിയുമായ ഒരു വിഗ്രഹം ഉണ്ടാക്കി; അത് മീഖാവിന്‍റെ വീട്ടിൽ ഉണ്ടായിരുന്നു.
5 മീഖാവിന് ഒരു ദേവമന്ദിരം ഉണ്ടായിരുന്നു; അവൻ മഹാപുരോഹിത വസ്ത്രമായ ഒരു ഏഫോദും ഗൃഹബിംബവും ഉണ്ടാക്കി തന്‍റെ പുത്രന്മാരിൽ ഒരുവനെ സമർപ്പണം ചെയ്തു, അവന്‍റെ പുരോഹിതനാക്കി. 6 അക്കാലത്ത് യിസ്രായേലിൽ രാജാവില്ലായിരുന്നു; ഓരോരുത്തൻ ബോധിച്ചതുപോലെ നടന്നു.
7 യെഹൂദായിലെ ബേത്ലേഹേമിൽ, യെഹൂദാഗോത്രത്തിൽനിന്നുള്ള ഒരു യുവാവ് ഉണ്ടായിരുന്നു; അവൻ ലേവ്യനും അവിടെ താമസമാക്കിയവനും ആയിരുന്നു. 8 യെഹൂദായിലെ ബേത്ലേഹേം പട്ടണത്തിൽ നിന്ന് പുറപ്പെട്ടു സൗകര്യം പോലെ പലയിടത്ത് അവൻ താമസിച്ചിരുന്നു. യാത്രയിൽ അവൻ എഫ്രയീംമലനാട്ടിൽ മീഖാവിന്‍റെ വീട്ടിൽ എത്തി.
9 മീഖാവ് അവനോട്: “നീ എവിടെനിന്ന് വരുന്നു?” എന്നു ചോദിച്ചു.
10 മീഖാവ് അവനോട്: “നീ എന്നോടുകൂടെ പാർത്ത്, എനിക്ക് പിതാവും പുരോഹിതനുമായിരിക്കുക; ഞാൻ നിനക്ക് ആണ്ടിൽ പത്തു വെള്ളിപ്പണവും[b], ഉടുപ്പും, ഭക്ഷണവും തരാം” എന്നു പറഞ്ഞു. അങ്ങനെ ലേവ്യൻ അകത്ത് ചെന്നു. 11 അവനോടുകൂടെ പാർപ്പാൻ ലേവ്യന് സമ്മതമായി; ആ യുവാവു അവന് സ്വന്തപുത്രന്മാരിൽ ഒരുവനെപ്പോലെ ആയിത്തീർന്നു. 12 മീഖാവ് ലേവ്യനെ സമർപ്പണം ചെയ്തു പുരോഹിതനാക്കി; അവൻ മീഖാവിന്‍റെ വീട്ടിൽ പാർത്തു. 13 “ഒരു ലേവ്യൻ എനിക്ക് പുരോഹിതനായിരിക്കയാൽ, യഹോവ എനിക്ക് നന്മചെയ്യുമെന്ന് ഞാൻ ഇപ്പോൾ അറിയുന്നു” എന്നു മീഖാവ് പറഞ്ഞു.
<- ന്യായാധിപന്മാർ 16ന്യായാധിപന്മാർ 18 ->
Languages