ന്യായാധിപന്മാർ ഗ്രന്ഥകര്‍ത്താവ് ഈ പുസ്തകത്തിന്റെ രചയിതാവിനെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും തന്നെ ഇല്ലെങ്കിലും യഹൂദ പാരമ്പര്യമനുസരിച്ച് അവസാനത്തെ ന്യായാധിപൻ ആയിരുന്ന ശമുവേല്‍ പ്രവാചകൻ എഴുതി എന്ന് വിശ്വസിക്കപ്പെടുന്നു. എഴുത്തുകാരൻ രാജാധിപത്യത്തിന്റെ ആദ്യനാളുകളില്‍ ജീവിച്ചിരുന്ന വ്യക്തിയായിരുന്നു എന്ന് ഉറപ്പിച്ച് പറയുവാൻ കഴിയും. “ആ നാളുകളില്‍ ഇസ്രായേലില്‍ രാജാക്കന്മാര് ഇല്ലായിരുന്നു” ഇത്തരത്തിലുള്ള പ്രയോഗങ്ങള്‍ എഴുതപ്പെട്ട സമയവും നടന്ന കാലഘട്ടവും തമ്മിലുള്ള അന്തരം വെളിവാക്കുന്നു. യിസ്രായേൽ ജനത്തെ ജാതികളിൽനിന്ന് വിടുവിക്കുന്നതിനു വേണ്ടിയാണ് ദൈവം ന്യായാധിപന്മാരെ എഴുന്നേൽപ്പിച്ചത്. എന്നാൽ അവരിൽ ചിലർ അധികാരസ്ഥാനങ്ങളിൽ എത്തുകയും കലഹങ്ങളില്‍ ന്യായപാലനം ഏറ്റെടുത്ത് ചെയ്തുവന്നു. എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും ഏകദേശം ക്രി. മു 1043 - 1000. ഒരുപക്ഷേ ന്യായാധിപന്മാരുടെ പുസ്തകം സമാഹാരിക്കപ്പെട്ടത് ദാവീദിനെ ഭരണകാലത്ത് ആയിരുന്നിരിക്കാം കാരണം ഇതിൻറെ മാനുഷികമായ ഉദ്ദേശശുദ്ധി വച്ചു നോക്കിയാൽ ഇത് രാജഭരണത്തിന്റെ ഗുണങ്ങളും യോശുവയുടെ മരണശേഷം ഉണ്ടായിട്ടുള്ള ഫലപ്രദമല്ലാത്ത ഭരണ സമ്പ്രദായങ്ങളുടെ പോരായ്മയും എടുത്തുകാണിക്കുന്നു. സ്വീകര്‍ത്താവ് യിസ്രായേല്യര്‍ക്കും, ഭാവിയിലെ വായനക്കാര്‍ക്കും വേണ്ടി. ഉദ്ദേശം വാഗ്ദത്ത നാട് കൈവശം ആക്കിയത് മുതൽ രാജഭരണത്തിന്റെ ആരംഭം വരെയുള്ള കാലഘട്ടത്തിലെ ചരിത്രപരമായ പുരോഗതിയാണ് ഈ പുസ്തക പ്രതിപാദ്യം. ചരിത്രം അതേപടി അവതരിപ്പിക്കുകയല്ല മറിച്ച് ന്യായാധിപ കാലഘട്ടത്തെക്കുറിച്ച് ദൈവശാസ്ത്രപരമായ വീക്ഷണവും ഇതില്‍ സംവദിക്കുന്നു. പ്രമേയം പതനവും വിമോചനവും സംക്ഷേപം 1. യിസ്രായേല്യര്‍ ന്യായാധിപ ഭരണത്തിന് കീഴില്‍ — 1:1-3:6 2. യിസ്രായേലിന്റെ ന്യയാധിപന്മാര് — 3:7-16:31 3. യിസ്രായേലിന്റെ പാപത്തെ പുറത്തുകൊണ്ടുവന്ന സംഭവങ്ങള്‍ — 17:1-21:25
1 യോശുവയുടെ മരണത്തെ തുടർന്ന് “കനാന്യരോട് യുദ്ധം ചെയ്വാൻ ഞങ്ങളിൽ ആദ്യം പുറപ്പെടേണ്ടത് ആരാകുന്നു” എന്ന് യിസ്രായേൽ മക്കൾ യഹോവയോട് ചോദിച്ചു. 2 അതിന് യഹോവ അരുളിച്ചെയ്തത് “യെഹൂദാ പുറപ്പെടട്ടെ; തീർച്ചയായും ഞാൻ ആ ദേശം അവന് കൊടുത്തിരിക്കുന്നു 3 യെഹൂദാ തന്റെ സഹോദരനായ ശിമെയോനോട് എനിക്ക് നൽകിയിരിക്കുന്ന അവകാശ ദേശത്തേക്ക് കനാന്യരോട് യുദ്ധം ചെയ്വാൻ നീ എന്നോടുകൂടെ പോരേണം; അതുപോലെ തന്നെ ഞാനും നിന്നോട് കൂടെ നിന്റെ അവകാശദേശത്തേക്ക് വരാം “എന്ന് പറഞ്ഞു അങ്ങനെ ശിമെയോൻ അവനോടുകൂടെ പോയി. 4 അങ്ങനെ യെഹൂദാ പുറപ്പെട്ടു; യഹോവ കനാന്യരെയും പെരിസ്യരെയും അവർക്ക് ഏല്പിച്ചുകൊടുത്തു; അവർ ബേസെക്കിൽവെച്ച് അവരിൽ പതിനായിരംപേരെ കൊന്നു. 5 ബേസെക്കിൽവെച്ച് അവർ അദോനി-ബേസെക്കിനെ*അദോനി-ബേസെക്കിനെ ബേസെക്കിന്റെ അധിപതി കണ്ടു, അവനോട് യുദ്ധംചെയ്തു; അങ്ങനെ അവർ കനാന്യരെയും പെരിസ്യരെയും പരാജയപ്പെടുത്തി. 6 അപ്പോൾ അദോനി-ബേസെക്ക് ഓടിപ്പോയി; അവർ അവനെ പിന്തുടർന്നു പിടിച്ചു അവന്റെ കൈകാലുകളുടെ പെരുവിരൽ മുറിച്ചുകളഞ്ഞു. 7 കൈകാലുകളുടെ പെരുവിരൽ മുറിച്ച എഴുപത് രാജാക്കന്മാർ എന്റെ മേശയിൻകീഴിൽനിന്ന് ഭക്ഷണം പെറുക്കിത്തിന്നിരുന്നു; ഞാൻ ചെയ്തതുപോലെ തന്നേ ദൈവം എനിക്ക് പകരം ചെയ്തിരിക്കുന്നു എന്ന് അദോനി-ബേസെക്ക് പറഞ്ഞു. അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി; അവിടെവെച്ച് അവൻ മരിച്ചു.
8 യെഹൂദാമക്കൾ യെരൂശലേമിന്റെ നേരെ യുദ്ധംചെയ്തു അവർ അതിനെ കൈവശമാക്കി; വാൾകൊണ്ട് വെട്ടി, നഗരം തീയിട്ട് ചുട്ടുകളഞ്ഞു. 9 അതിന്റെശേഷം യെഹൂദാമക്കൾ മലകളിലും തെക്കുഭാഗത്തും താഴ്വരകളിലും പാർത്തിരുന്ന കനാന്യരോടു യുദ്ധം ചെയ്വാൻ പോയി. 10 അനന്തരം യെഹൂദാ ഹെബ്രോനിൽ പാർത്തിരുന്ന കനാന്യർക്കു നേരെ ചെന്നു; ഹെബ്രോന്റെ പഴയ പേര് കിര്യത്ത്-അർബ്ബാ എന്നായിരുന്നു. അവർ ശേശായി, അഹിമാൻ, തൽമായി എന്നിവരെ കൊന്നു. 11 അവിടെനിന്നു അവർ ദെബീർ നിവാസികളുടെ നേരെ ചെന്നു; ദെബീരിന്റെ പഴയ പേര് കിര്യത്ത്-സേഫെർ എന്നായിരുന്നു. 12 അപ്പോൾ കാലേബ്: യുദ്ധംചെയ്തു കിര്യത്ത്-സേഫെർ കീഴടക്കുന്നവന് ഞാൻ എന്റെ മകൾ അക്സയെ ഭാര്യയായി കൊടുക്കും എന്ന് പറഞ്ഞു. 13 കാലേബിന്റെ അനുജനായ കെനസിന്റെ മകൻ ഒത്നീയേൽ അത് പിടിച്ചു; അവൻ തന്റെ മകൾ അക്സയെ അവന് ഭാര്യയായി കൊടുത്തു. 14 അവൾ അവന്റെ അടുക്കൽ എത്തിയപ്പോൾ അവളുടെ അപ്പനോട് ഒരു വയൽ കൂടി ആവശ്യപ്പെടാൻ അവനെ ഉത്സാഹിപ്പിച്ചു; അവൾ കഴുതപ്പുറത്തുനിന്ന് ഇറങ്ങിയപ്പോൾ കാലേബ് അവളോട് നിന്റെ ആഗ്രഹം എന്ത് എന്ന് ചോദിച്ചു. 15 അവൾ അവനോട്: ഒരു അനുഗ്രഹം എനിക്ക് തരേണമേ; നീ എനിക്ക് തന്ന ഭൂമി തെക്കെ ദേശത്തായതുകൊണ്ട്, നീരുറവുകളും കൂടെ എനിക്ക് തരേണമേ എന്ന് പറഞ്ഞു; കാലേബ് അവൾക്ക് മലയിലും താഴ്വരയിലും നീരുറവുകൾ കൊടുത്തു.
16 മോശെയുടെ ഭാര്യാപിതാവായ കേന്യന്റെ മക്കൾ യെഹൂദാമക്കളോടുകൂടെ ഈന്തപ്പന നഗരത്തിൽ†ഈന്തപ്പന നഗരത്തിൽ യെരിഹോ നഗരംനിന്ന് അരാദിന്നു തെക്കുള്ള യെഹൂദാമരുഭൂമിയിലേക്ക് ചെന്ന്, ജനത്തോടുകൂടെ അവിടെ പാർത്തു. 17 പിന്നെ യെഹൂദാ തന്റെ സഹോദരനായ ശിമെയോനോടുകൂടെ പോയി, അവർ സെഫാത്തിൽ പാർത്തിരുന്ന കനാന്യരെ വെട്ടി അതിനെ പൂർണ്ണമായും നശിപ്പിച്ചു; അങ്ങനെ ആ പട്ടണത്തിന് ഹോർമ്മ‡ഹോർമ്മ നാശം എന്ന് പേരിട്ടു. 18 ഗസ്സയും അസ്കലോനും, എക്രോനും ഇവയോടു ചേർന്നുള്ള ഭൂപ്രദേശങ്ങളും യെഹൂദാ പിടിച്ചു. 19 യഹോവ യെഹൂദയോടുകൂടെ ഉണ്ടായിരുന്നു; അവൻ മലനാട്ടിലെ നിവാസികളെ ഓടിച്ചുകളഞ്ഞു; എന്നാൽ താഴ്വരയിലെ നിവാസികൾക്ക് ഇരിമ്പുരഥങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് അവരെ നീക്കിക്കളവാൻ കഴിഞ്ഞില്ല. 20 മോശെ കല്പിച്ചതുപോലെ അവർ കാലേബിന് ഹെബ്രോൻ കൊടുത്തു; അവൻ അവിടെനിന്ന് അനാക്കിന്റെ മൂന്നു പുത്രന്മാരെയും നീക്കിക്കളഞ്ഞു. 21 യെരൂശലേമിൽ പാർത്തിരുന്ന യെബൂസ്യരെ ബെന്യാമീൻ മക്കൾ നീക്കിക്കളയാതിരുന്നതുകൊണ്ട് അവർ ഇന്നുവരെ ബെന്യാമീൻ മക്കളോടുകൂടെ യെരൂശലേമിൽ പാർത്തു വരുന്നു.
22 യോസേഫിന്റെ ഗൃഹം ബേഥേലിലേക്ക് കയറിച്ചെന്നു; യഹോവയും അവരോടുകൂടെ ഉണ്ടായിരുന്നു. 23 യോസേഫിന്റെ ഗൃഹം ബേഥേലിലേക്ക് ഒറ്റുകാരെ അയച്ചു; ആ പട്ടണത്തിന് മുമ്പെ ലൂസ് എന്ന് പേരായിരുന്നു. 24 ഒറ്റുകാർ പട്ടണത്തിൽനിന്നു പുറത്തേക്ക് വന്ന ഒരുവനോട് “പട്ടണത്തിനകത്ത് പ്രവേശിക്കുവാനുള്ള വാതിൽ കാണിച്ചുതന്നാൽ ഞങ്ങൾ നിന്നോട് കരുണ കാണിക്കും” എന്ന് പറഞ്ഞു. 25 അവൻ പട്ടണത്തിൽ കടപ്പാനുള്ള വഴി അവർക്ക് കാണിച്ചുകൊടുത്തു; അവർ പട്ടണത്തെ വാളാൽ വെട്ടി നശിപ്പിച്ചു എന്നാൽ ആ മനുഷ്യനെയും അവന്റെ സകല കുടുംബത്തെയും അവർ വിട്ടയച്ചു. 26 അവൻ ഹിത്യരുടെ ദേശത്ത് ചെന്ന് ഒരു പട്ടണം പണിതു; അതിന് ലൂസ് എന്ന് പേരിട്ടു; അത് ഇന്നുവരെ അങ്ങനെ അറിയപ്പെടുന്നു.
27 മനശ്ശെ ബേത്ത്-ശെയാൻ, താനാക്ക്, ദോർ യിബ്ളെയാം, മെഗിദ്ദോ എന്നിവിടങ്ങളിലും അവയുടെ ഗ്രാമങ്ങളിലും പാർത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല; അതിനാൽ, കനാന്യർ ആ ദേശത്ത് തന്നേ പാർപ്പാനുള്ള താല്പര്യം സാധിച്ചു. 28 എന്നാൽ യിസ്രായേൽ ശക്തരായപ്പോൾ അവർ കനാന്യരെ മുഴുവനും നീക്കിക്കളയാതെ അവരെ കൊണ്ട് കഠിനവേല ചെയ്യിച്ചു.
29 ഗേസെരിൽ പാർത്തിരുന്ന കനാന്യരെ എഫ്രയീമും നീക്കിക്കളഞ്ഞില്ല; കനാന്യർ ഗേസെരിൽ അവരുടെ ഇടയിൽ പാർത്തു.
30 കിത്രോനിലും നഹലോലിലും പാർത്തിരുന്നവരെ സെബൂലൂനും നീക്കിക്കളഞ്ഞില്ല; അങ്ങനെ കനാന്യർ കഠിനവേല ചെയ്ത് അവരുടെ ഇടയിൽ പാർത്തു.
31 അക്കോ സീദോൻ, അഹ്ലാബ്, അക്സീബ് ഹെൽബ, അഫീക്, രഹോബ് എന്നിവിടങ്ങളിൽ പാർത്തിരുന്നവരെ ആശേരും നീക്കിക്കളഞ്ഞില്ല. 32 അപ്രകാരം, അവരെ നീക്കിക്കളയാതെ, ആശേർ ഗോത്രക്കാർ ദേശനിവാസികളായ കനാന്യരുടെ ഇടയിൽ പാർത്തു.
33 ബേത്ത്-ശേമെശിലും ബേത്ത്-അനാത്തിലും പാർത്തിരുന്നവരെ നഫ്താലിയും നീക്കിക്കളഞ്ഞില്ല; അങ്ങനെ അവർ കനാന്യരായ ദേശനിവാസികളുടെ ഇടയിൽ പാർത്തു; എന്നിരുന്നാലും ബേത്ത്-ശേമെശിലെയും ബേത്ത്-അനാത്തിലെയും നിവാസികളെകൊണ്ട് അവർ കഠിനവേല ചെയ്യിച്ചു.
34 അമോര്യർ ദാൻമക്കളെ ബലപ്രയോഗത്താൽ പർവതങ്ങളിലേക്ക് ഓടിച്ചു കയറ്റി; താഴ്വരയിലേക്ക് ഇറങ്ങുവാൻ അവരെ സമ്മതിച്ചതുമില്ല. 35 അങ്ങനെ അമോര്യർ ഹർഹേരെസിലും അയ്യാലോനിലും ശാൽബീമിലും പാർക്കുവാൻ നിശ്ചയിച്ചുറച്ചു. എന്നാൽ യോസേഫ് ഗൃഹം ശക്തി പ്രാപിച്ചപ്പോൾ അവരെ കഠിനവേലയ്ക്കാക്കി. 36 അമോര്യരുടെ അതിർ അക്രബ്ബിം കയറ്റത്തിൽ സേല മുതൽ മുകളിലേക്കായിരുന്നു.
ന്യായാധിപന്മാർ 2 ->