36 പുരോഹിതന്മാർ: യേശുവയുടെ ഗൃഹത്തിലെ യെദയ്യാവിന്‍റെ മക്കൾ തൊള്ളായിരത്തെഴുപത്തിമൂന്ന് (973). 37 ഇമ്മേരിന്‍റെ മക്കൾ ആയിരത്തിയമ്പത്തിരണ്ട് (1,052). 38 പശ്ഹൂരിന്‍റെ മക്കൾ ആയിരത്തിയിരുനൂറ്റിനാല്പത്തേഴ് (1,247). 39 ഹാരീമിന്‍റെ മക്കൾ ആയിരത്തിപ്പതിനേഴ് (1,017).
40 ലേവ്യർ: ഹോദവ്യാവിന്‍റെ മക്കളിൽ യേശുവയുടെയും കദ്മീയേലിന്റെയും മക്കൾ എഴുപത്തിനാല് (74). 41 സംഗീതക്കാർ: ആസാഫ്യർ നൂറ്റിയിരുപത്തെട്ട് (128). 42 വാതിൽകാവല്ക്കാരുടെ മക്കൾ: ശല്ലൂമിന്‍റെ മക്കൾ, ആതേരിന്‍റെ മക്കൾ, തല്മോന്‍റെ മക്കൾ, അക്കൂബിന്‍റെ മക്കൾ, ഹതീതയുടെ മക്കൾ, ശോബായിയുടെ മക്കൾ ഇങ്ങനെ ആകെ നൂറ്റിമുപ്പത്തൊമ്പത് (139).
43 ദൈവാലയദാസന്മാർ: സീഹയുടെ മക്കൾ, ഹസൂഫയുടെ മക്കൾ, തബ്ബായോത്തിൻ്റെ മക്കൾ, 44 കേരോസിൻ്റെ മക്കൾ, സീയാഹയുടെ മക്കൾ, പാദോൻ്റെ മക്കൾ, 45 ലെബാനയുടെ മക്കൾ, ഹഗാബയുടെ മക്കൾ, അക്കൂബിന്‍റെ മക്കൾ, 46 ഹാഗാബിന്‍റെ മക്കൾ, ശൽമായിയുടെ മക്കൾ, 47 ഹാനാന്‍റെ മക്കൾ, ഗിദ്ദേലിന്‍റെ മക്കൾ, ഗാഹരിന്‍റെ മക്കൾ, 48 രെയായാവിന്‍റെ മക്കൾ, രെസീന്‍റെ മക്കൾ, നെക്കോദയുടെ മക്കൾ, ഗസ്സാമിൻ്റെ മക്കൾ, 49 ഉസ്സയുടെ മക്കൾ, പാസേഹയുടെ മക്കൾ, 50 ബേസായിയുടെ മക്കൾ, അസ്നയുടെ മക്കൾ, 51 മെയൂന്യർ, നെഫീസ്യർ, ബക്ക്ബൂക്കിൻ്റെ മക്കൾ, ഹക്കൂഫയുടെ മക്കൾ, ഹർഹൂരിൻ്റെ മക്കൾ, 52 ബസ്ലുത്തിൻ്റെ മക്കൾ, മെഹീദയുടെ മക്കൾ, ഹർശയുടെ മക്കൾ, ബർക്കോസിൻ്റെ മക്കൾ, 53 സീസെരയുടെ മക്കൾ, തേമഹിന്‍റെ മക്കൾ, 54 നെസീഹയുടെ മക്കൾ, ഹതീഫയുടെ മക്കൾ. 55 ശലോമോന്‍റെ ദാസന്മാരുടെ മക്കൾ: സോതായിയുടെ മക്കൾ ഹസോഫേരെത്തിൻ്റെ മക്കൾ, പെരൂദയുടെ മക്കൾ, 56 യാലയുടെ മക്കൾ, ദർക്കോൻ്റെ മക്കൾ 57 ഗിദ്ദേലിന്‍റെ മക്കൾ, ശെഫത്യാവിന്‍റെ മക്കൾ; ഹത്തീലിൻ്റെ മക്കൾ, പോക്കേരെത്ത്-ഹസ്സെബായീമിന്‍റെ മക്കൾ, ആമിയുടെ മക്കൾ.
58 ദൈവാലയദാസന്മാരും ശലോമോന്‍റെ ദാസന്മാരുടെ മക്കളും ആകെ മുന്നൂറ്റിത്തൊണ്ണൂറ്റിരണ്ട് (392).
59 തേൽമേലഹ്, തേൽ-ഹർശ, കെരൂബ്, അദ്ദാൻ, ഇമ്മേർ എന്നീ സ്ഥലങ്ങളിൽനിന്ന് പുറപ്പെട്ടുവന്നവർ ഇവർ തന്നെ; എങ്കിലും തങ്ങൾ യിസ്രായേല്യർ തന്നെയോ എന്ന് തിരിച്ചറിയുവാൻ, തങ്ങളുടെ പിതൃഭവനവും വംശാവലിയും പറവാൻ അവർക്ക് കഴിഞ്ഞില്ല. 60 ദെലായാവിന്‍റെ മക്കൾ, തോബീയാവിന്‍റെ മക്കൾ, നെക്കോദയുടെ മക്കൾ ആകെ അറുനൂറ്റമ്പത്തിരണ്ട് (652).
61 പുരോഹിതന്മാരുടെ മക്കളിൽ ഹബയ്യാവിന്‍റെ മക്കൾ, ഹക്കോസിന്‍റെ മക്കൾ ഗിലെയാദ്യനായ ബർസില്ലായിയുടെ പുത്രിമാരിൽ ഒരുത്തിയെ വിവാഹംകഴിച്ച് അവരുടെ പേരിനാൽ വിളിക്കപ്പെട്ട ബർസില്ലായിയുടെ മക്കൾ. 62 ഇവർ തങ്ങളുടെ വംശാവലിരേഖ അന്വേഷിച്ചു; അത് കണ്ടുകിട്ടിയില്ലതാനും; അതുകൊണ്ട് അവരെ അശുദ്ധരെന്ന് എണ്ണി പൌരോഹിത്യത്തിൽനിന്ന് നീക്കിക്കളഞ്ഞു. 63 ഊറീമും തുമ്മീമും ഉള്ള പുരോഹിതൻ എഴുന്നേല്ക്കുംവരെ അതിപരിശുദ്ധമായത് തിന്നരുത് എന്നു ദേശാധിപതി അവരോട് കല്പിച്ചു.
64 സഭ ആകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപത് (42,360) പേർ ആയിരുന്നു. 65 അവരുടെ ദാസീദാസന്മാരായ ഏഴായിരത്തിമുന്നൂറ്റിമുപ്പത്തിയേഴ് (7,337) പേരെ കൂടാതെ അവർക്ക് പുരുഷന്മാരും സ്ത്രീകളുമായ ഇരുനൂറ് (200) സംഗീതക്കാർ ഉണ്ടായിരുന്നു. 66 എഴുനൂറ്റിമുപ്പത്താറ് (736) കുതിരകളും ഇരുനൂറ്റി നാല്പത്തഞ്ച് (245) കോവർകഴുതകളും 67 നാനൂറ്റിമുപ്പത്തഞ്ച് (435) ഒട്ടകങ്ങളും ആറായിരത്തെഴുനൂറ്റിയിരുപത് (6,720) കഴുതകളും അവർക്കുണ്ടായിരുന്നു.
68 എന്നാൽ ചില പിതൃഭവനത്തലവന്മാർ യെരൂശലേമിലെ യഹോവയുടെ ആലയത്തിൽ എത്തിയപ്പോൾ, ദൈവാലയം അതിന്‍റെ സ്ഥാനത്ത് പണിയേണ്ടതിന് അവർ ഔദാര്യദാനങ്ങൾ കൊടുത്തു. 69 അവർ തങ്ങളുടെ പ്രാപ്തിപോലെ ഭണ്ഡാരത്തിലേക്ക് അറുപത്തോരായിരം (61,000) സ്വർണ്ണനാണയങ്ങളും[a] അയ്യായിരം (5,000) മാനെ[b] വെള്ളിയും നൂറ് (100) പുരോഹിതവസ്ത്രവും കൊടുത്തു.
70 പുരോഹിതന്മാരും ലേവ്യരും ജനത്തിൽ ചിലരും സംഗീതക്കാരും വാതിൽകാവല്ക്കാരും ദൈവാലയദാസന്മാരും, യിസ്രായേല്യർ എല്ലാവരും താന്താങ്ങളുടെ പട്ടണങ്ങളിൽ പാർത്തു.
<- എസ്രാ 1എസ്രാ 3 ->
Languages