*12. 3അന്ന് വീട്ടുകാവല്ക്കാർ വിറയ്ക്കും; ബലവാന്മാർ കുനിയും; അരയ്ക്കുന്നവർ ചുരുക്കമാകയാൽ അടങ്ങിയിരിക്കും; കിളിവാതിലുകളിൽകൂടി നോക്കുന്നവരുടെ കാഴ്ച മങ്ങിപ്പോകും ഇവിടെ വീട് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് മനുഷ്യ ശരീരമാണ്. കാവല്‍ക്കാര്‍ എന്നാല്‍ കരങ്ങള്‍, ബലവാന്മാര്‍ എന്നാല്‍ കാലുകള്‍, അരെക്കുന്നവര്‍ എന്നാല്‍ പല്ലുകള്‍, കിളിവാതിലില്‍ക്കൂടി നോക്കുന്നവര്‍ എന്നാല്‍ കണ്ണുകള്‍ എന്നര്‍ത്ഥമാക്കുന്നു. ചില വേദ പഠിതാക്കളുടെ അഭിപ്രായത്തില്‍ ഈ വര്‍ണ്ണന മരണത്തെ സൂചിപ്പിക്കുന്നു.
†12. 4തെരുവിലെ കതകുകൾ അടയും; അരക്കുന്ന ശബ്ദം മന്ദമാകും; പക്ഷികളുടെ ശബ്ബത്തിൽ ഉണർന്നുപോകും; പാട്ടുകാരികൾ ഒക്കെയും തളരുകയും ചെയ്യും ഈ ഭാഗം ശവസംസ്കാരവേളയിലുള്ള നിശബ്ദതയേയോ ഒരു വ്യക്തിക്ക് തന്റെ കേഴ്വി തീരെ കുറയുന്ന അവസ്ഥയേയൊ അര്‍ത്ഥമാക്കുന്നു