4 “നിന്‍റെ അപ്പനായ ദാവീദ് നടന്നതുപോലെ ഹൃദയനിർമ്മലതയോടും പരമാർത്ഥതയോടും കൂടെ എന്‍റെ മുമ്പാകെ നടന്ന്, എന്‍റെ കല്പനകൾ അനുസരിച്ച് എന്‍റെ ചട്ടങ്ങളും 5 വിധികളും പ്രമാണിച്ചാൽ ‘യിസ്രായേലിന്‍റെ സിംഹാസനത്തിൽ ഇരിപ്പാൻ ഒരു പുരുഷൻ നിനക്കു ഇല്ലാതെപോകയില്ല’ എന്നു ഞാൻ നിന്‍റെ അപ്പനായ ദാവീദിനോട് അരുളിച്ചെയ്തതുപോലെ യിസ്രായേലിന്മേൽ നിന്‍റെ രാജത്വത്തിന്‍റെ സിംഹാസനം ഞാൻ എന്നേക്കും സ്ഥിരമാക്കും.
6 “നിങ്ങളോ നിങ്ങളുടെ പുത്രന്മാരോ എന്നെ വിട്ടുമാറി നിങ്ങളുടെ മുമ്പിൽ വച്ചിരിക്കുന്ന എന്‍റെ കല്പനകളും ചട്ടങ്ങളും പ്രമാണിക്കാതെ, അന്യദൈവങ്ങളെ സേവിച്ചു നമസ്കരിച്ചാൽ, 7 ഞാൻ യിസ്രായേലിനു കൊടുത്തിരിക്കുന്ന ദേശത്തുനിന്ന് അവരെ ഛേദിച്ചുകളയും; എന്‍റെ നാമത്തിന് വേണ്ടി ഞാൻ വിശുദ്ധീകരിച്ചിരിക്കുന്ന ഈ ആലയവും ഞാൻ എന്‍റെ മുമ്പിൽനിന്നു നീക്കിക്കളയും; യിസ്രായേൽ സകലജാതികളുടെയും ഇടയിൽ പഴഞ്ചൊല്ലും പരിഹാസവിഷയവും ആയിരിക്കും. 8 ഈ ആലയം എത്ര ഉന്നതമായിരുന്നാലും കടന്നുപോകുന്ന ഏവനും അതിനെ കണ്ടു അത്ഭുതത്തോടും പരിഹാസത്തോടും കൂടി ചീറ്റുകയും ചെയ്തു, ‘യഹോവ ഈ ദേശത്തിനും ഈ ആലയത്തിനും ഇങ്ങനെ വരുത്തിയത് എന്ത്?[a]’ എന്നു ചോദിക്കും.
9 “ ‘അവർ തങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തു നിന്നു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ ഉപേക്ഷിക്കയും അന്യദൈവങ്ങളോടു ചേർന്ന് അവയെ നമസ്കരിച്ചു സേവിക്കയും ചെയ്കകൊണ്ട് യഹോവ ഈ അനർത്ഥം ഒക്കെയും അവർക്കു വരുത്തിയിരിക്കുന്നു’ എന്നു അതിന് ഉത്തരം പറയും.”
20 അമോര്യർ, ഹിത്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിങ്ങനെ യിസ്രായേൽ മക്കളിൽ ഉൾപ്പെടാത്ത സകലജാതിയെയും 21 യിസ്രായേൽ മക്കൾക്കു നിർമ്മൂലമാക്കുവാൻ കഴിയാതെ ദേശത്തു ശേഷിച്ചിരുന്ന അവരുടെ പിൻതലമുറക്കാരെയും ശലോമോൻ കഠിനവേല ചെയ്യുന്നവരാക്കി; അവർ ഇപ്പോഴും അങ്ങനെ തന്നെ ഇരിക്കുന്നു. 22 യിസ്രായേൽ മക്കളിൽ ആരെയും ശലോമോൻ കഠിനവേല ചെയ്യുന്നവരാക്കിയില്ല; അവർ അവന്‍റെ യോദ്ധാക്കളും ഭൃത്യന്മാരും പ്രഭുക്കന്മാരും പടനായകന്മാരും രഥങ്ങൾക്കും കുതിരപ്പടയാളികൾക്കും അധിപതിമാരും ആയിരുന്നു. 23 ബാക്കിയുള്ള അഞ്ഞൂറ്റമ്പതുപേർ ശലോമോനുവേണ്ടി വേലയെടുത്ത ജനത്തിന്‍റെ മേലുദ്യോഗസ്ഥന്മാരായിരുന്നു.
24 ഫറവോന്‍റെ മകൾ ദാവീദിന്‍റെ നഗരത്തിൽനിന്നു, ശലോമോൻ അവൾക്കുവേണ്ടി പണികഴിപ്പിച്ചിരുന്ന അരമനയിൽ പാർപ്പാൻ വന്നശേഷം അവൻ മില്ലോ[d] പട്ടണം പണിതു.
25 ശലോമോൻ യഹോവയ്ക്കു പണിതിരുന്ന യാഗപീഠത്തിന്മേൽ അവൻ ആണ്ടിൽ മൂന്നുപ്രാവശ്യം ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ച് യഹോവയുടെ സന്നിധിയിൽ ധൂപം കാട്ടിയിരുന്നു. ഇങ്ങനെ അവൻ യഹോവയുടെ ആലയം തീർത്തു.
26 ശലോമോൻ രാജാവ് ഏദോംദേശത്ത് ചെങ്കടല്‍കരയിൽ ഏലോത്തിനു സമീപത്തുള്ള എസ്യോൻ-ഗേബെരിൽവച്ചു കപ്പലുകൾ പണിയിച്ചു. 27 ആ കപ്പലുകളിൽ ശലോമോന്‍റെ ദാസന്മാരോടുകൂടെ വേലചെയ്യുവാൻ ഹൂരാം സമുദ്രപരിചയമുള്ള കപ്പല്‍ക്കാരായ തന്‍റെ ദാസന്മാരെ അയച്ചു. 28 അവർ ഓഫീരിലേക്കു ചെന്നു അവിടെനിന്നു ഏകദേശം 14,000 കിലോഗ്രാം പൊന്ന്[e] ശലോമോൻരാജാവിന്‍റെ അടുക്കൽ കൊണ്ടുവന്നു.
<- 1 രാജാക്കന്മാർ 81 രാജാക്കന്മാർ 10 ->- a യഹോവ ഈ ദേശത്തിനും ഈ ആലയത്തിനും ഇങ്ങനെ വരുത്തിയത് എന്ത് ഈ ആലയം അവശിഷ്ടങ്ങളുടെ ഒരു കൂമ്പാരമായി മാറും
- b കാബൂൽ ദേശം പ്രയോജനം ഇല്ലാത്ത ദേശം
- c ഏകദേശം 4,000 കിലോഗ്രാം നൂറ്റിരുപതു താലന്തു
- d മില്ലോ മണ്ണ് നികത്തിയ സ്ഥലത്തിനാണ് മില്ലോ എന്നു പറയുന്നത്. യെരൂശലേമിന്‍റെ കിഴക്കേ കുന്നിന്റെ കിഴക്കേ ഭാഗത്തുള്ള മട്ടുപ്പാവിനെയും മില്ലോ എന്നു വിളിക്കാറുണ്ട്
- e ഏകദേശം 14,000 കിലോഗ്രാം പൊന്ന് നാനൂറ്റി ഇരുപതു താലന്തു പൊന്ന്
Languages