16 ലേവിയുടെ പുത്രന്മാർ: ഗേർശോം, കെഹാത്ത്, മെരാരി. 17 ഗേർശോമിന്‍റെ പുത്രന്മാരുടെ പേരുകൾ: ലിബ്നി, ശിമെയി. 18 കെഹാത്തിന്‍റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ. 19 മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി. 20 ലേവ്യരുടെ പിതൃഭവനങ്ങളിൻപ്രകാരം അവരുടെ കുലങ്ങൾ ഇവ തന്നെ. ഗേർശോമിന്‍റെ മകൻ ലിബ്നി; അവന്‍റെ മകൻ യഹത്ത്; അവന്‍റെ മകൻ സിമ്മാ; 21 അവന്‍റെ മകൻ യോവാഹ്; അവന്‍റെ മകൻ ഇദ്ദോ; അവന്‍റെ മകൻ സേരഹ്; അവന്‍റെ മകൻ യെയഥ്രായി. 22 കെഹാത്തിന്‍റെ പുത്രന്മാർ: അവന്‍റെ മകൻ അമ്മീനാദാബ്; അവന്‍റെ മകൻ കോരഹ്; അവന്‍റെ മകൻ അസ്സീർ; 23 അവന്‍റെ മകൻ എല്ക്കാനാ; അവന്‍റെ മകൻ എബ്യാസാഫ്; അവന്‍റെ മകൻ അസ്സീർ; 24 അവന്‍റെ മകൻ തഹത്ത്; അവന്‍റെ മകൻ ഊരീയേൽ; അവന്‍റെ മകൻ ഉസ്സീയാവ്; അവന്‍റെ മകൻ ശൗല്‍. 25 എല്ക്കാനയുടെ പുത്രന്മാർ: അവന്‍റെ മകൻ അമാസായി; അവന്‍റെ മകൻ അഹിമോത്ത്. 26 എല്ക്കാനയുടെ പുത്രന്മാർ: അവന്‍റെ മകൻ സോഫായി; അവന്‍റെ മകൻ നഹത്ത്; 27 അവന്‍റെ മകൻ എലീയാബ്; അവന്‍റെ മകൻ യെരോഹാം; അവന്‍റെ മകൻ എല്ക്കാനാ; 28 ശമൂവേലിന്‍റെ പുത്രന്മാർ: ആദ്യജാതൻ യോവേൽ[a], രണ്ടാമൻ അബീയാവ്. 29 മെരാരിയുടെ പുത്രന്മാർ: മഹ്ലി; അവന്‍റെ മകൻ ലിബ്നി; അവന്‍റെ മകൻ ശിമെയി; അവന്‍റെ മകൻ ഉസ്സാ; 30 അവന്‍റെ മകൻ ശിമെയാ; അവന്‍റെ മകൻ ഹഗ്ഗീയാവ്; അവന്‍റെ മകൻ അസായാവ്. 31 പെട്ടകം ദൈവാലയത്തിൽ പ്രതിഷ്ഠിച്ചതിനു ശേഷം ദാവീദ് യഹോവയുടെ ആലയത്തിൽ സംഗീതശുശ്രൂഷയ്ക്ക് നിയമിച്ചവർ ഇവരാകുന്നു. 32 അവർ ശലോമോൻ യെരൂശലേമിൽ യഹോവയുടെ ആലയം പണിതതുവരെ, തിരുനിവാസമായ സമാഗമനകൂടാരത്തിനു മുമ്പിൽ സംഗീതശുശ്രൂഷചെയ്തു; അവർ തങ്ങളുടെ ക്രമപ്രകാരം ശുശ്രൂഷചെയ്തുപോന്നു. 33 തങ്ങളുടെ പുത്രന്മാരോടുകൂടെ ശുശ്രൂഷിച്ചവർ: കെഹാത്യരുടെ പുത്രന്മാരിൽ സംഗീതക്കാരനായ ഹേമാൻ; അവൻ യോവേലിന്‍റെ മകൻ; യോവേൽ ശമൂവേലിന്‍റെ മകൻ; 34 അവൻ എല്ക്കാനയുടെ മകൻ; അവൻ യെരോഹാമിന്‍റെ മകൻ; അവൻ എലീയേലിന്‍റെ മകൻ; അവൻ തോഹയുടെ മകൻ; അവൻ സൂഫിന്‍റെ മകൻ; 35 അവൻ എല്ക്കാനയുടെ മകൻ; അവൻ മഹത്തിന്‍റെ മകൻ; അവൻ അമാസായിയുടെ മകൻ; 36 അവൻ എല്ക്കാനയുടെ മകൻ; അവൻ യോവേലിന്‍റെ മകൻ; അവൻ അസര്യാവിന്‍റെ മകൻ; അവൻ സെഫന്യാവിന്‍റെ മകൻ; 37 അവൻ തഹത്തിന്‍റെ മകൻ; അവൻ അസ്സീരിന്‍റെ മകൻ; അവൻ എബ്യാസാഫിന്‍റെ മകൻ; അവൻ കോരഹിന്‍റെ മകൻ; 38 അവൻ യിസ്ഹാരിന്‍റെ മകൻ; അവൻ കെഹാത്തിന്‍റെ മകൻ; അവൻ ലേവിയുടെ മകൻ; അവൻ യിസ്രായേലിന്‍റെ മകൻ; 39 അവന്‍റെ വലത്തുഭാഗത്ത് നിന്ന അവന്‍റെ സഹോദരൻ ആസാഫ്: ആസാഫ് ബേരെഖ്യാവിന്‍റെ മകൻ; അവൻ ശിമെയയുടെ മകൻ; 40 അവൻ മീഖായേലിന്‍റെ മകൻ; അവൻ ബയശേയാവിന്‍റെ മകൻ; അവൻ മല്‍ക്കിയുടെ മകൻ; അവൻ എത്നിയുടെ മകൻ; 41 അവൻ സേരെഹിന്‍റെ മകൻ; അവൻ അദായാവിന്‍റെ മകൻ; 42 അവൻ ഏഥാന്‍റെ മകൻ; അവൻ സിമ്മയുടെ മകൻ; അവൻ ശിമെയിയുടെ മകൻ; 43 അവൻ യഹത്തിന്‍റെ മകൻ; അവൻ ഗേർശോമിന്‍റെ മകൻ; അവൻ ലേവിയുടെ മകൻ. 44 അവരുടെ സഹോദരന്മാരായ മെരാരിയുടെ പുത്രന്മാർ ഇടത്തുഭാഗത്തുനിന്ന്; കീശിയുടെ മകൻ ഏഥാൻ; അവൻ അബ്ദിയുടെ മകൻ; അവൻ മല്ലൂക്കിന്‍റെ മകൻ; 45 അവൻ ഹശബ്യാവിന്‍റെ മകൻ; അവൻ അമസ്യാവിന്‍റെ മകൻ; അവൻ ഹില്ക്കീയാവിന്‍റെ മകൻ; 46 അവൻ അംസിയുടെ മകൻ; അവൻ ബാനിയുടെ മകൻ; അവൻ ശാമെരിന്‍റെ മകൻ; അവൻ മഹ്ലിയുടെ മകൻ. 47 അവൻ മൂശിയുടെ മകൻ; അവൻ മെരാരിയുടെ മകൻ; അവൻ ലേവിയുടെ മകൻ. 48 അവരുടെ സഹോദരന്മാരായ ലേവ്യർ ദൈവാലയമായ തിരുനിവാസത്തിലെ സകലശുശ്രൂഷയ്ക്കും നിയമിക്കപ്പെട്ടിരുന്നു.
62 ഗേർശോമിന്‍റെ മക്കൾക്ക് കുലംകുലമായി യിസ്സാഖാർ ഗോത്രത്തിലും ആശേർഗോത്രത്തിലും; നഫ്താലിഗോത്രത്തിലും ബാശാനിലെ മനശ്ശെഗോത്രത്തിലും പതിമൂന്നു പട്ടണങ്ങൾ കൊടുത്തു.
63 മെരാരിയുടെ മക്കൾക്ക് കുലംകുലമായി രൂബേൻ ഗോത്രത്തിലും ഗാദ്ഗോത്രത്തിലും സെബൂലൂൻ ഗോത്രത്തിലും ചീട്ടിട്ട് പന്ത്രണ്ടു പട്ടണങ്ങൾ കൊടുത്തു.
64 യിസ്രായേൽ മക്കൾ ഈ പട്ടണങ്ങളും പുല്പുറങ്ങളും ലേവ്യർക്ക് കൊടുത്തു. 65 യെഹൂദാമക്കളുടെ ഗോത്രത്തിലും ശിമെയോൻമക്കളുടെ ഗോത്രത്തിലും ബെന്യാമീൻ മക്കളുടെ ഗോത്രത്തിലും പേർ പറഞ്ഞിരിക്കുന്ന ഈ പട്ടണങ്ങളെ ചീട്ടിട്ട് കൊടുത്തു.
66 കെഹാത്ത് മക്കളുടെ ചില കുലങ്ങൾക്കോ എഫ്രയീംഗോത്രത്തിൽ തങ്ങൾക്ക് അധീനമായ പട്ടണങ്ങൾ കൊടുത്തു. 67 സങ്കേതനഗരങ്ങളായ എഫ്രയീംമലനാട്ടിലെ ശെഖേമും പുല്പുറങ്ങളും ഗേസെരും പുല്പുറങ്ങളും യൊക്മെയാമും പുല്പുറങ്ങളും 68 ബേത്ത്-ഹോരോനും പുല്പുറങ്ങളും 69 അയ്യാലോനും പുല്പുറങ്ങളും ഗത്ത്-രിമ്മോനും പുല്പുറങ്ങളും 70 മനശ്ശെയുടെ പാതിഗോത്രത്തിൽ ആനേരും പുല്പുറങ്ങളും ബിലെയാമും പുല്പുറങ്ങളും കെഹാത്യരുടെ ശേഷം കുലങ്ങൾക്ക് കൊടുത്തു.
71 ഗേർശോമിന്‍റെ പുത്രന്മാർക്കു മനശ്ശെയുടെ പാതിഗോത്രത്തിന്‍റെ കുലത്തിൽ ബാശാനിൽ ഗോലാനും പുല്പുറങ്ങളും അസ്തരോത്തും പുല്പുറങ്ങളും; 72 യിസ്സാഖാർ ഗോത്രത്തിൽ കാദേശും പുല്പുറങ്ങളും ദാബെരത്തും പുല്പുറങ്ങളും 73 രാമോത്തും പുല്പുറങ്ങളും ആനേമും പുല്പുറങ്ങളും; 74 ആശേർ ഗോത്രത്തിൽ മാശാലും പുല്പുറങ്ങളും അബ്ദോനും പുല്പുറങ്ങളും 75 ഹൂക്കോക്കും പുല്പുറങ്ങളും രഹോബും പുല്പുറങ്ങളും 76 നഫ്താലിഗോത്രത്തിൽ ഗലീലയിലെ കാദേശും പുല്പുറങ്ങളും ഹമ്മോനും പുല്പുറങ്ങളും കിര്യഥയീമും പുല്പുറങ്ങളും കൊടുത്തു.
77 മെരാരിപുത്രന്മാരിൽ ശേഷമുള്ളവർക്ക് സെബൂലൂൻഗോത്രത്തിൽ രിമ്മോനോവും പുല്പുറങ്ങളും താബോരും പുല്പുറങ്ങളും; 78 യെരീഹോവിന് സമീപത്ത് യോർദ്ദാനക്കരെ യോർദ്ദാന് കിഴക്ക് രൂബേൻ ഗോത്രത്തിൽ മരുഭൂമിയിലെ ബേസെരും പുല്പുറങ്ങളും യാഹസയും പുല്പുറങ്ങളും 79 കെദേമോത്തും പുല്പുറങ്ങളും മേഫാത്തും പുല്പുറങ്ങളും; 80 ഗാദ്ഗോത്രത്തിൽ ഗിലെയാദിലെ രാമോത്തും പുല്പുറങ്ങളും മഹനയീമും പുല്പുറങ്ങളും 81 ഹെശ്ബോനും പുല്പുറങ്ങളും യാസേരും പുല്പുറങ്ങളും കൊടുത്തു.
<- 1 ദിനവൃത്താന്തം 51 ദിനവൃത്താന്തം 7 ->- a യോവേൽ വസ്നി
Languages