1 യിസ്രായേലിന്റെ പുത്രന്മാർ: രൂബേൻ, ശിമെയോൻ, ലേവി, യെഹൂദാ, 2 യിസ്സാഖാർ, സെബൂലൂൻ, ദാൻ, യോസേഫ്, ബെന്യാമീൻ, നഫ്താലി, ഗാദ്, ആശേർ.
3 യെഹൂദയുടെ പുത്രന്മാർ: ഏർ, ഓനാൻ, ശേലാ; ഇവർ മൂന്നുപേരും കനാന്യസ്ത്രീയായ ബത്ശൂവയിൽ നിന്ന് അവന് ജനിച്ചു. യെഹൂദയുടെ ആദ്യജാതനായ ഏർ യഹോവയ്ക്ക് അനിഷ്ടനായിരുന്നതുകൊണ്ട് യഹോവ അവനെ കൊന്നു. 4 അവന്റെ മരുമകൾ താമാർ അവന് പേരെസ്സിനെയും സേരെഹിനെയും പ്രസവിച്ചു. യെഹൂദയുടെ പുത്രന്മാർ ആകെ അഞ്ചുപേർ. 5 പേരെസ്സിന്റെ പുത്രന്മാർ: ഹെസ്രോൻ, ഹാമൂൽ. 6 സേരെഹിന്റെ പുത്രന്മാർ: സിമ്രി, ഏഥാൻ, ഹേമാൻ, കൽക്കോൽ, ദാരാ; ഇങ്ങനെ അഞ്ചുപേർ. 7 കർമ്മിയുടെ പുത്രൻ: ശപഥാർപ്പിതവസ്തുവിൽ അകൃത്യം ചെയ്ത് യിസ്രായേലിനെ കഷ്ടത്തിലാക്കിയ ആഖാൻ*ആഖാൻ ആഖാന്‍-ദൈവത്തിനു സമര്‍പ്പിക്കപ്പെട്ട വസ്തുക്കള്‍ കൊള്ളയടിച്ചതുമൂലം യിസ്രായേല്‍ മക്കള്‍ക്ക് നാശം വരുത്തിയ വ്യക്തി. തന്നെ. 8 ഏഥാന്റെ പുത്രൻ: അസര്യാവ്. 9 ഹെസ്രോന് ജനിച്ച പുത്രന്മാർ: യെരഹ്മയേൽ, രാം, കെലൂബായി. 10 രാമിന്റെ പുത്രൻ അമ്മീനാദാബ്; അമ്മീനാദാബിന്റെ പുത്രൻ നഹശ്. നഹോശ് യെഹൂദാമക്കൾക്ക് പ്രഭുവായിരുന്നു. 11 നഹശോൻ ശല്മയെ ജനിപ്പിച്ചു; ശല്മാ ബോവസിനെ ജനിപ്പിച്ചു. 12 ബോവസ് ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യിശ്ശായിയെ ജനിപ്പിച്ചു. 13 യിശ്ശായി തന്റെ ആദ്യജാതൻ എലീയാബിനെയും രണ്ടാമൻ അബിനാദാബിനെയും മൂന്നാമൻ 14 ശിമെയയേയും നാലാമൻ നഥനയേലിനെയും 15 അഞ്ചാമൻ രദ്ദായിയെയും ആറാമൻ ഓസെമിനെയും ഏഴാമൻ ദാവീദിനെയും ജനിപ്പിച്ചു. 16 അവരുടെ സഹോദരിമാർ സെരൂയയും അബീഗയിലും ആയിരുന്നു. സെരൂയയുടെ പുത്രന്മാർ: അബീശായി, യോവാബ്, അസാഹേൽ; ഇങ്ങനെ മൂന്നുപേർ. 17 അബീഗയിൽ അമാസയെ പ്രസവിച്ചു. അമാസയുടെ അപ്പൻ യിസ്മായേല്യനായ യേഥെർ ആയിരുന്നു. 18 ഹെസ്രോന്റെ മകൻ കാലേബ് തന്റെ ഭാര്യയായ അസൂബയില്‍ യെരീയോത്തിനെ ജനിപ്പിച്ചു യെരീയോത്ത് മക്കളെ ജനിപ്പിച്ചു. അവളുടെ പുത്രന്മാർ: യേശെർ, ശോബാബ്, അർദ്ദോൻ. 19 അസൂബാ മരിച്ചശേഷം കാലേബ് എഫ്രാത്തിനെ പരിഗ്രഹിച്ചു; അവൾ അവന് ഹൂരിനെ പ്രസവിച്ചു. 20 ഹൂർ ഊരിയെ ജനിപ്പിച്ചു; ഊരി ബെസലേലിനെ ജനിപ്പിച്ചു. 21 അതിന്‍റെശേഷം ഹെസ്രോൻ, ഗിലെയാദിന്റെ അപ്പനായ മാഖീരിന്റെ മകളെ വിവാഹം ചെയ്തപ്പോൾ അവന് അറുപത് വയസ്സായിരുന്നു. അവൾ ഹെസ്രോന് സെഗൂബിനെ പ്രസവിച്ചു. 22 സെഗൂബ് യായീരിനെ ജനിപ്പിച്ചു; അവന് ഗിലെയാദ്‌ദേശത്ത് ഇരുപത്തിമൂന്ന് പട്ടണം ഉണ്ടായിരുന്നു. 23 എന്നാൽ ഗെശൂരും അരാമും, യായീരിന്റെ പട്ടണങ്ങളെയും കെനാത്തിനെയും, അതിന്റെ ഗ്രാമങ്ങളെയും ഇങ്ങനെ അറുപത് പട്ടണങ്ങൾ അവരുടെ കയ്യിൽനിന്ന് പിടിച്ചു. ഇവരെല്ലാവരും ഗിലെയാദിന്റെ അപ്പനായ മാഖീരിന്റെ പുത്രന്മാരായിരുന്നു. 24 ഹെസ്രോൻ കാലെബ്-എഫ്രാത്തയിൽവച്ച് മരിച്ചശേഷം ഹെസ്രോന്റെ ഭാര്യ അബീയാ അവന് അശ്ഹൂരിനെ പ്രസവിച്ചു. അശ്ഹൂർ തെക്കോവയുടെ പിതാവാണ് 25 ഹെസ്രോന്റെ ആദ്യജാതനായ യെരഹ്മയേലിന്റെ പുത്രന്മാർ: ആദ്യജാതൻ രാം, ബൂനാ, ഓരെൻ, ഓസെം, അഹീയാവ്. 26 യെരഹ്മയേലിന് മറ്റൊരു ഭാര്യ ഉണ്ടായിരുന്നു; അവൾക്ക് അതാരാ എന്നു പേർ; അവൾ ഓനാമിന്റെ അമ്മ. 27 യെരഹ്മയേലിന്റെ ആദ്യജാതനായ രാമിന്റെ പുത്രന്മാർ: മയസ്, യാമീൻ, ഏക്കെർ. 28 ഓനാമിന്റെ പുത്രന്മാർ: ശമ്മായി, യാദാ. ശമ്മായിയുടെ പുത്രന്മാർ: നാദാബ്, അബിശൂർ. 29 അബിശൂരിന്റെ ഭാര്യക്ക് അബീഹയീൽ എന്നു പേർ; അവൾ അവന് അഹ്ബാനെയും, മോലീദിനെയും പ്രസവിച്ചു. 30 നാദാബിന്റെ പുത്രന്മാർ: സേലെദ്, അപ്പയീം; എന്നാൽ സേലെദ് മക്കളില്ലാതെ മരിച്ചു. 31 അപ്പയീമിന്റെ പുത്രൻ: യിശി. യിശിയുടെ പുത്രൻ: ശേശാൻ. ശേശാന്റെ പുത്രൻ: 32 അഹ്ലയീം. ശമ്മായിയുടെ സഹോദരനായ യാദയുടെ പുത്രന്മാർ: യേഥെർ, യോനാഥാൻ; എന്നാൽ യേഥെർ മക്കളില്ലാതെ മരിച്ചു. 33 യോനാഥാന്റെ പുത്രന്മാർ: പേലെത്ത്, സാസാ. ഇവർ യെരഹ്മയെലിന്റെ പിന്തുടർച്ചക്കാർ. 34 ശേശാന് പുത്രിമാരല്ലാതെ പുത്രന്മാർ ഇല്ലായിരുന്നു. ശേശാന് മിസ്രയീമ്യനായ ഒരു ഭൃത്യൻ ഉണ്ടായിരുന്നു; അവന് യർഹാ എന്നു പേർ. 35 ശേശാൻ തന്റെ മകളെ തന്റെ ഭൃത്യനായ യർഹെക്ക് ഭാര്യയായി കൊടുത്തു; അവൾ അവന് അത്ഥായിയെ പ്രസവിച്ചു. 36 അത്ഥായി നാഥാനെ ജനിപ്പിച്ചു; നാഥാൻ സാബാദിനെ ജനിപ്പിച്ചു. 37 സാബാദ് എഫ്ലാലിനെ ജനിപ്പിച്ചു; 38 എഫ്ലാൽ ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യെഹൂവിനെ ജനിപ്പിച്ചു; യെഹൂ അസര്യാവെ ജനിപ്പിച്ചു; 39 അസര്യാവ് ഹേലെസിനെ ജനിപ്പിച്ചു; ഹേലെസ് എലെയാശയെ ജനിപ്പിച്ചു; 40 എലെയാശാ സിസ്മായിയെ ജനിപ്പിച്ചു; സിസ്മായി ശല്ലൂമിനെ ജനിപ്പിച്ചു; 41 ശല്ലൂം യെക്കമ്യാവെ ജനിപ്പിച്ചു; യെക്കമ്യാവ് എലീശാമയെ ജനിപ്പിച്ചു. 42 യെരഹ്മയേലിന്റെ സഹോദരനായ കാലേബിന്റെ പുത്രന്മാർ: അവന്റെ ആദ്യജാതനും സീഫിന്റെ പിതാവായ മേശാ; ഹെബ്രോന്റെ അപ്പനായ മാരേശയുടെ പുത്രന്മാരും. 43 ഹെബ്രോന്റെ പുത്രന്മാർ: കോരഹ്, തപ്പൂഹ്, രേക്കെം, ശേമാ. 44 ശേമാ യൊർക്കെയാമിന്റെ അപ്പനായ രഹമിനെ ജനിപ്പിച്ചു; രേക്കെം ശമ്മായിയെ ജനിപ്പിച്ചു. 45 ശമ്മായിയുടെ മകൻ മാവോൻ. മാവോൻ ബേത്ത്-സൂറിന്റെ അപ്പനായിരുന്നു. 46 കാലേബിന്റെ വെപ്പാട്ടിയായ ഏഫാ ഹാരാനെയും മോസയെയും ഗാസേസിനെയും പ്രസവിച്ചു; ഹാരാൻ ഗാസേസിനെ ജനിപ്പിച്ചു. 47 യാദയുടെ പുത്രന്മാർ: രേഗെം, യോഥാം, ഗേശാൻ, പേലെത്ത്, ഏഫാ, ശയഫ്. 48 കാലേബിന്റെ വെപ്പാട്ടിയായ മയഖാ ശേബെരിനെയും തിർഹനയെയും പ്രസവിച്ചു. 49 അവൾ മദ്മന്നയുടെ അപ്പനായ ശയഫ്, മക്ബേനയുടെയും ഗിബെയയുടെയും അപ്പനായ ശെവാ എന്നിവരെയും പ്രസവിച്ചു; കാലേബിന്റെ മകൾ അക്സാ ആയിരുന്നു. ഇവരത്രേ കാലേബിന്റെ പിന്തുടർച്ചക്കാർ. 50 എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്റെ പുത്രന്മാർ: കിര്യത്ത്-യെയാരീമിന്റെ അപ്പനായ ശോബാൽ, 51 ബേത്ത്-ലേഹേമിന്‍റെ അപ്പനായ ശല്മാ, ബേത്ത്-ഗാദേരിന്റെ അപ്പനായ ഹാരേഫ്. 52 കിര്യത്ത്-യെയാരീമിന്റെ അപ്പനായ ശോബാലിന് പുത്രന്മാർ ഉണ്ടായിരുന്നു: ഹാരോവേ, മെനൂഹോത്തിന്റെ കുടുംബങ്ങളുടെ പാതി. 53 കിര്യത്ത്-യെയാരീമിന്റെ കുലങ്ങൾ ഇപ്രകാരം: യിത്രീയർ, പൂത്യർ, ശൂമാത്യർ, മിശ്രായർ; ഇവരിൽനിന്ന് സൊരാത്യരും എസ്താവോല്യരും ഉത്ഭവിച്ചു. 54 ശല്മയുടെ പുത്രന്മാർ: ബേത്ത്-ലേഹേം, നെതോഫാത്യർ, അത്രോത്ത്-ബേത്ത്-യോവാബ്, മാനഹത്യരിൽ, പാതി സൊര്യർ. 55 യബ്ബേസിൽ താമസിച്ചിരുന്ന †എഴുത്തുകാർ - ന്യായപ്രമാണം പകർത്തി എഴുതുന്നവർശാസ്ത്രിമാരുടെ കുലങ്ങൾ: തിരാത്യർ, ശിമെയാത്യർ, സൂഖാത്യർ; ഇവർ രേഖാബ് ഗൃഹത്തിന്റെ അപ്പനായ ഹമാത്തിൽനിന്നുത്ഭവിച്ച കേന്യരാകുന്നു.
<- 1 ദിനവൃത്താന്തം 11 ദിനവൃത്താന്തം 3 ->